Friday, 24 August 2018

മഞ്ചേശ്വരം മള്ഹറില്‍ ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഉറൂസ് മുബാറകിന് വിപുലമായ ഒരുക്കം; വഫാത്ത്ദിന പ്രാര്‍ത്ഥനാ സംഗമം ഇന്ന്
























മഞ്ചേശ്വരം: മൂന്ന് പതിറ്റാണ്ട് കാലം സമൂഹത്തിന് ആത്മീയ വെളിച്ചമേകിയ പ്രമുഖ പണ്ഡിതനും, സമസ്ത കേന്ദ്ര മുശാവറ അംഗവും, എസ് വൈ എസ് സംസ്ഥാന ട്രഷററും, മള്ഹര്‍ ശില്‍പ്പിയുമായിരുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ മൂന്നാമത് ഉറൂസ് മുബാറക്കിന് മഞ്ചേശ്വരം മള്ഹര്‍ ക്യാമ്പസില്‍ വിപുലമായ ഒരുക്കം. ഈമാസം 27ന് (തിങ്കള്‍) ഔദ്യോഗിക തുടക്കമാവും.

വഫാത്ത് ദിനമായ ദുല്‍ഹിജ്ജ 12 വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം മഖാം പരിസരത്ത് പ്രത്യേക പ്രാര്‍ത്ഥനാ സംഗമം നടക്കും. സഅദിയ്യ പ്രൊഫസര്‍ മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് സംഗമത്തിന് നേതൃത്വം നല്‍കും. വിവിധ മഹല്ല് പ്രതിനിധികള്‍ സംബന്ധിക്കും.

ഹുസൈന്‍ സഅദി കെ.സി റോഡ്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, മൂസല്‍ മദനി അല്‍ ബിഷാറ, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ മദീന, മുഹമ്മദലി സഖാഫി അശ്ഹരിയ്യ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.


SHARE THIS

Author:

0 التعليقات: