Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page

മംഗലാപുരം: 2019 ഫെബ്രുവരി 1, 2, 3 തിയ്യതികളില്‍ നടക്കാനിരിക്കുന്ന മഞ്ഞനാടി അല്‍ മദീന ഇസ്ലാമിക് കോംപ്ലക്‌സ് സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ വിവിധ പദ്ധതികളുടെ ആവിഷ്‌കരണാവശ്യാര്‍ത്ഥം സംഘടിപ്പിച്ച ഫോര്‍സീമീറ്റ് കര്‍ണാടക ഗ്രാമവികസന വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. 

സമ്മേളനത്തോടനുബന്ധിച്ച് വിവിധ സാമൂഹിക സേവന മേഖലകളില്‍ അല്‍മദീന നടപ്പിലാക്കാനുദ്ദേശിക്കുന്ന 25 ഇന പദ്ധതികള്‍  പ്രഖ്യാപിച്ചു.
പദ്ധതികള്‍ നടപ്പിലാക്കാനായി 786 അംഗ കര്‍മ സമിതി രൂപീകരിച്ചു.

ചെയര്‍മാനായി ഹാജി മുംതാസ് അലി കൃഷ്ണാപുര, ജനറല്‍ കണ്‍വീനര്‍ ആയി എം എസ് എം അബദുല്‍ റഷീദ് സൈനി അല്‍ കാമില്‍ സഖാഫി കക്കിഞ്ചെ, ട്രഷറര്‍ ആയി അബ്ദുല്‍ റഹ്മാന്‍ ഹാജി കണച്ചൂര്‍ എന്നിവരെ തെരെഞ്ഞെടുത്തു. അല്‍മദീന ചെയര്‍മാന്‍ ഷറഫുല്‍ ഉലമ പി.എം. അബ്ബാസ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി ഉജ്‌റെ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. എം എസ് എം അബദുല്‍ റഷീദ് സൈനി 25 ഇന പദ്ധതികള്‍ പ്രഖ്യാപിച്ചു.

ബി.എസ് അബദുല്ലക്കുഞ്ഞി ഫൈസി, കര്‍ണാടക എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദലി സഖാഫി അഷ്അരിയ്യ, എസ് പി ഹംസ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

ബാദെപുണി മുഹമ്മദലി ഫൈസി, മഹ്മൂദ് ഫൈസി ഓലമുണ്ട, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മുഹിമ്മാത്ത്, ഇബ്രാഹീം സഅദി സഅദിയ്യ, ഹസന്‍ കുഞ്ഞി മള്ഹര്‍, ശരീഫ് സഖാഫി മാണി, അഷ്‌റഫ് സഅദി മള്ളൂര്‍, മൊയ്തീന്‍ കുട്ടി ഹാജി കൊളക്കേരി, യൂസുഫ് ഹാജി കൊണാജെ, ഏഷ്യന്‍ ബാവഹാജി, എസ്.കെ അബ്ദുല്‍ ഖാദര്‍ ഹാജി, എന്‍ എസ് അബ്ദുല്‍ കരീം ഹാജി, പഞ്ചായത്ത് പ്രസിഡന്റ് ഇസ്മാഈല്‍ മീനംകോടി, ഫാറൂഖ് ഹാജി ഉള്ളാള്‍, യു എസ് ഹംസ ഹാജി ഉള്ളാള്‍, സിംഗാരി സുലൈമാന്‍ ഹാജി, കെ സി എഫ് കോഡിനേറ്റര്‍, ഉസ്മാന്‍ സഅദി പട്ടോറി, ഇസ്ഹാഖ് സുഹ് രി, മന്‍സൂര്‍ ഹിമമി സംബന്ധിച്ചു.

അല്‍ മദീന മാനേജര്‍ കെ പി അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും റസാഖ് മാസ്റ്റര്‍ നാവൂര്‍ നന്ദിയും പറഞ്ഞു.


Leave A Reply