Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























മഞ്ചേശ്വരം : സി പി എം മഞ്ചേശ്വരം ഏരിയാ സെക്രട്ടറി റസ്സാഖ് ചിപ്പാറിനെതിരെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഭീഷണി മുഴക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. 

ഉപ്പള ഫിര്‍ദൗസ് നഗര്‍ സ്വദേശി മഖ്ബൂല്‍ അഹ്മദ്, ഐല മൈതാനം സ്വദേശി അബ്ദുല്‍ ഷരീഫ് പൂന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 

നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായിരുന്ന ഇരുവരെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് സോഷ്യല്‍ മീഡിയകളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചതെന്നാണ് റസാഖിന്റെ പരാതിയില്‍ പറയുന്നത്.

ലെഫ്റ്റ് അലയന്‍സ് ഉപ്പള എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് തനിക്കെതിരെ അപമാനകരമായ പോസ്റ്റുകളും ഭീഷണികളും പ്രചരിക്കുന്നുവെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് റസ്സാഖ് കോടതിയെ സമീപിക്കുകയായിരുന്നു.

Leave A Reply