Latest News :
Home » , , » മെഹ്ഫിലെ ത്വൈബ'18 ബലിപെരുന്നാള്‍ ദിനത്തില്‍

മെഹ്ഫിലെ ത്വൈബ'18 ബലിപെരുന്നാള്‍ ദിനത്തില്‍

Written By Muhimmath News on Tuesday, 14 August 2018 | 10:45
























കുണിയ: മിന്‍ഹാജുസ്സുന്നഃ അഹ്ബാബുല്‍ മദീന ബുര്‍ദ്ദ ഫൗണ്ടേഷന്‍ ബലി പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ച് വരുന്ന മെഹ്ഫിലെ ത്വൈബ പ്രകീര്‍ത്തന സദസ്സ് ഈ വര്‍ഷവും ബലിപെരുന്നാള്‍ സായാഹ്നത്തില്‍ നടക്കും. 

കുണിയ താജുല്‍ ഉലമ നഗറില്‍ നടക്കുന്ന പരിപാടിയില്‍ അറബി, മലയാളം, ഉറുദു ഇംഗ്‌ളീഷ് തുടങ്ങി വ്യത്യസ്ത ഭാഷകളിലുള്ള തിരുകീര്‍ത്തന വേദിക്ക് കേരളത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി സാദാത്തുക്കളും പണ്ഡിതരും ഗായകരും സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം നിലവില്‍ വന്നു. 

അഡ്വൈസറി ബോര്‍ഡ്: സയ്യിദ് അസ്ഹര്‍ അല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഹൈദറൂസി, സി. എച്ച് ഹസൈനാര്‍ സഖാഫി, ബി കെ അഹ്മദ് മുസ്‌ലിയാര്‍, മൊയ്തു പനേര, സി എച് അബ്ദുറഹ്മാന്‍ ബാഖവി, ഖാരി യൂസുഫ് അലി മുസ്ലിയാര്‍.

 കെ. വി അബ്ദുല്ല ഹാജി (ചെയര്‍മാന്‍) സി. എച്ച് ഹമീദ് മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ ടീ എ, ശാഫി ബി എ, വി എ മുഹമ്മദ്, സി എച്ച് മുഹമ്മദ്, അബ്ദുല്‍ ഗഫൂര്‍ ഹാജി (വൈസ്‌ചെയര്‍മാന്‍) മുഹമ്മദ് കുഞ്ഞി ബേക്കല്‍ (ജന; കണ്‍വീനര്‍) അഷ്‌റഫ് കെ. എ, അബ്ദുറശീദ് ടീ. കെ, ഷമീര്‍ അമാനി, കബീര്‍ സി എച്ച്, കബീര്‍ കെ. എം, മുഹമ്മദ് കെ. കെ, റാസിഖ്, സുബൈര്‍ ടി. എ, സ്വലാഹുദ്ദീന്‍, റാഷിദ് അല്‍ മദീന, മുബഷിര്‍ അഹ്മദ് ഫാളിലി, മുഹമ്മദ് കുഞ്ഞി കാനത്തില്‍ (ജോ; കണ്‍വീനര്‍) ഇബ്രാഹിം ഹാജി എം ((ട്രഷറര്‍)

       പ്രിപ്പറേറ്ററി മീറ്റ് മിന്‍ഹാജുസ്സുന്നഃ ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രസിഡണ്ട് സി എച്ച് ഹസൈനാര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്തു. അഹ്ബാബുല്‍ മദീന ബുര്‍ദ്ദ ഫൗണ്ടേഷന്‍ ഡയരക്ടര്‍ മുബശ്ശിര്‍ അഹ്മദ് ഫാളിലി ആമുഖ പ്രസംഗം നടത്തി.  

എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് ബി കെ അഹ്മദ് മുസ്ലിയാര്‍, സെക്രട്ടറിമാരായ മൊയ്തു പനേര, സി എച്ച് അബ്ദുറഹ്മാന്‍ ബാഖവി, ബി എം മജീദ് മവ്വല്‍, എസ് എസ് എഫ് ഉദുമ ഡിവിഷന്‍ പ്രസിഡണ്ട് ഫാറൂഖ് സഖാഫി എരോല്‍, കുണിയ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദു റഹ്മാന്‍ ടി എ, ജന; സെക്രട്ടറി മുഹമ്മദ് കുഞ്ഞി കാനത്തില്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved