Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page

മൊഗ്രാല്‍: വിദ്യാഭ്യാസം മനുഷ്യനെ ഉന്നതസംസ്‌ക്കാരത്തിലേക്ക് നയിക്കാനുള്ള ഉപാധിയാണെന്നും കുട്ടിയെ സ്‌ക്കൂളിലേക്കയക്കുന്ന ഓരോ രക്ഷിതാവും അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീര്‍. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും സര്‍ക്കാര്‍ മികവിന്റെ കേന്ദ്രമായി അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്ന മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിന്റെ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏറ്റവും ഉത്തമനായ മനുഷ്യന്‍ ആവുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെത്തുന്ന കുട്ടികളെ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും വലകള്‍ വിരിച്ച് കാത്തിരിക്കുന്ന ദുശ്ശക്തികളുണ്ട് ചുറ്റും.
നമ്മുടെ മാതൃകകള്‍ കണ്ടുവളരുന്നവരാക്കി മക്കളെ മാറ്റിയാല്‍ മാത്രമേ അവരെ ദുഷ്ടതയുടെ വലകളില്‍ നിന്ന് രക്ഷിച്ച് ഉന്നതലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. 

എം. എല്‍. എ പി. ബി അബ്ദുല്‍ റസാഖ് വിദേശത്തുനിന്നും മൊബൈലില്‍ സന്ദേശമറിയിച്ചു. 

അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്‌പേയിയുടെയും പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും ഓര്‍മ്മയില്‍ സദസ്സ് ഒരു മിനിറ്റ് മൗനം ആചരിച്ചു. സദസ്സില്‍ ഒരുക്കിയ പ്രളയദുരിതാശ്വാസനിധിയിലേക്ക് പരിപാടി വീക്ഷിക്കാനെത്തിയവരും അതിഥികളും സംഭാവനകളര്‍പ്പിച്ചു. കുട്ടികളുടെ കൂടി തുകകള്‍ ചേര്‍ത്ത് ഇത് ദുരിതാശ്വാസനിധിയിലേക്ക് സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.  

ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ. എല്‍. പുണ്ഡരികാക്ഷ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായ ബി. എന്‍. മുഹമ്മദ് അലി, ഫാത്തിമ അബ്ദുല്ല കുഞ്ഞി, മെമ്പര്‍മാരായ ഖൈറുന്നിസ അബ്ദുല്‍ ഖാദര്‍, ആയിഷ മുഹമ്മദ്, പുഷ്പലത, എസ്. എം. സി ചെയര്‍മാന്‍ അഷ്‌റഫ് പെര്‍വാഡ്, എം. പി. ടി. എ പ്രസിഡന്റ് താഹിറ കെ. എ, നാസര്‍ മൊഗ്രാല്‍, അഡ്വ. സക്കീര്‍ അഹമ്മദ്, താജുദ്ദീന്‍ മൊഗ്രാല്‍, എച്ച്. എസ്. എസ്. പ്രിന്‍സിപ്പാള്‍ കെ. വിശാലാക്ഷി, മാഹിന്‍ മാസ്റ്റര്‍, ശിവാനന്ദന്‍ മാസ്റ്റര്‍, എസ്. എ. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, മുന്‍ പി. ടി. എ പ്രസിഡന്റ് കെ. പി. അബൂബക്കര്‍, ഒ. എസ്. എ പ്രസിഡന്റ് ടി. കെ. അന്‍വര്‍, ടി. എം. ശുഹൈബ്, കെ. സി. സലീം, ഹാദി തങ്ങള്‍, പി. എ. ആസിഫ്, അബ്ദുല്‍ റഹ്മാന്‍ സുര്‍ത്തിമുല്ല, സി. എച്ച് അബ്ദുല്‍ ഖാദര്‍, എം. എം. ഇബ്രാഹിം, നിസാര്‍ പെര്‍വാഡ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

പിടിഎ പ്രസിഡന്റ് സിദ്ദിഖ് റഹ്മാന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ മനോജ് കുമാര്‍ സി നന്ദിയും പറഞ്ഞു.

Leave A Reply