Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » , » ദേശീയ കാര്‍ റാലി- 2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

ദേശീയ കാര്‍ റാലി- 2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

Written By Muhimmath News on Tuesday, 7 August 2018 | 17:09


കോയമ്പത്തൂര്‍: അഞ്ച് തവണ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം മാറോടണച്ച് കായിക കൈരളിയുടെ അഭിമാനമായി മാറിയ മൂസ ഷരീഫ് ആറാം കിരീടം തേടി കുതിക്കുന്നു. കോയമ്പത്തൂരില്‍ സമാപിച്ച എം ആര്‍ ഫ്  എഫ്.എം എസ്.സി .ഐ ഇന്ത്യന്‍ നാഷണല്‍ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്-2018 ന്റെ രണ്ടാം റൗണ്ടിലും നിലവിലുള്ള ജേതാക്കളായ മൂസ ഷരീഫ് ഗൗരവ് ഗില്‍ സഖ്യം തകര്‍പ്പന്‍ വിജയം നേടി. രണ്ട് ദിവസങ്ങളിലായി നടന്ന റാലിയുടെ 5 സ്റ്റേജുകളിലും വ്യക്തമായ മേധാവിത്വം പുലര്‍ത്തിയാണ് ഈ സഖ്യം വിജയം കൊയ്തത്. 

ഒരു മണിക്കൂര്‍ 14   മിനിറ്റ് 30   സെക്കന്റ് കൊണ്ട് നിശ്ചിത ദൂരം താണ്ടിയാണ് അമിത്രജിത് ഘോഷ് അശ്വിന്‍ നായക് സഖ്യത്തെ പിന്നിലാക്കി  മൂസ ഷരീഫ് സഖ്യം വെന്നിക്കൊടി പാറിച്ചത്. ടീം മഹീന്ദ്ര അഡ്‌വെഞ്ചേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയ മൂസ ഷരീഫിന്റെ 31ാം ദേശീയ റാലി വിജയമാണിത്. രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പതില്‍ പരം  ടീമുകളായിരുന്നു റാലിയില്‍ മത്സരിച്ചത്. അപകട സാധ്യത നിറഞ്ഞ 100 കി.മി.അടക്കമുള്ള 300 കി.മി. ദൈര്‍ഘ്യമുള്ളതായിരുന്നു റാലി. വിവിധ സംസ്ഥാനങ്ങളിലെ ദുര്‍ഘട പാതകളിലായി ആറ് റൗണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ നാഷണല്‍ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2108 ല്‍ മുത്തമിടാനാവുമെന്ന പ്രതീക്ഷയിലാണ് മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയും ഇന്ത്യയിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററുമായ മൂസ ഷരീഫ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved