Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്:  ഗാന്ധിയന്‍ വിദ്യാഭ്യാസ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 'പത്ത് വിദ്യാലയം പത്ത് കൈത്തൊഴില്‍' എന്ന മുദ്രാവാക്യമുയര്‍ത്തി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നന്മ ക്ലബിന്റെ സഞ്ചരിക്കുന്ന പ്രവൃത്തി പരിചയ യൂനിറ്റിന്റെ ആദ്യയാത്ര കാസര്‍കോട് ജില്ലാ സബ് കലക്ടര്‍ രവികുമാര്‍ വിദ്യാനഗര്‍ സിവില്‍ സ്‌റ്റേഷനില്‍ ഫഌഗ് ഓഫ് ചെയ്തു.  


വെറും ഒരു പുസ്തകപ്പുഴുവാകുന്നതിനപ്പുറം ഇത്തരം സ്വയം തൊഴില്‍ പദ്ധതി വിദ്യാര്‍ത്ഥിയായിരിക്കെ പരിശീലിക്കുന്നതിലൂടെ അവരിലുണ്ടാകുന്ന ലഹരിയുടെയും വര്‍ഗീയതയുടെയും ചിന്തകളെയും മറ്റു തിന്മകളെയും കഴുകിക്കളഞ്ഞ് ഭാവിജീവിതത്തെ ഭദ്രമാക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്കും ഏറെ ഗുണകരമാകുമെന്നും ജില്ലയ്ക്കപ്പുറവും ഇത്തരം പദ്ധതികള്‍ നടപ്പിലാക്കണമെന്നും സബ് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

കാസര്‍കോട് ജില്ലയിലെ സ്‌കൂളുകളില്‍ കൈത്തൊഴില്‍ പരിശീലനം നല്‍കുക എന്നത് ലക്ഷ്യമാക്കുന്ന ഈ പദ്ധതിയില്‍ കഴിഞ്ഞ അധ്യയനവര്‍ഷം സ്‌കൂളില്‍ വെച്ച് പരിശീലനം ലഭിച്ചവരില്‍ തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികളാണ് ഉള്‍പ്പെടുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രൂപേഷ് എം.ടി. അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഹമ്മദ് അനസ്, പി. ഫിറോസ്, ദിജേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. നന്മ കോര്‍ഡിനേറ്റര്‍ ഹനീഫ ടി. ഹിംസാക്ക് സ്വാഗതവും വിദ്യാര്‍ഥി വാസില്‍ നന്ദിയും പറഞ്ഞു.

യാത്രയുടെ ആദ്യഘട്ട പരിശീലനം തളങ്കര പടിഞ്ഞാര്‍ എല്‍ പി സ്‌കൂളില്‍ തിങ്കളാഴ്ച നടക്കും. ഈ പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍  9447261744 നമ്പറില്‍ ബന്ധപ്പെടണമെന്ന് ക്ലബ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.


Leave A Reply