Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , , , , , , , , » ത്യാഗ സമര്‍പ്പണത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ബലി പെരുന്നാള്‍

ത്യാഗ സമര്‍പ്പണത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ബലി പെരുന്നാള്‍

Written By Muhimmath News on Wednesday, 22 August 2018 | 09:16


പുത്തിഗെ: : ത്യാഗ സമര്‍പ്പണത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി കടന്നുവന്ന ബലി പെരുന്നാള്‍ നാടെങ്ങും ആഘോഷിച്ചു.

വിവിധ പള്ളികളില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിലും ഖുതുബയിലും ആയിരങ്ങള്‍ അണി നിരന്നു. കേരളത്തെ ബാധിച്ച പ്രളയകെടുതിയുടെ പശ്ചാതലത്തില്‍ പ്രളയബാധിധരായ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായാണ് വിശ്വാസികള്‍ ഒത്തുകൂടിയത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ ഒരു വിഹിതം നല്‍കി വിശ്വാസികള്‍ എൈക്യദാര്‍ഡ്യം പ്രകടിപ്പിച്ചു.

പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന ബലി പെരുന്നാള്‍ നിസ്‌കാരത്തിന് ഖത്വീബ് അബ്ബാസ് സഖാഫി കാവുംപുറം മലപ്പുറം നേതൃത്വം നല്‍കി. 

ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളായ ജാമിയ സഅദിയ്യ അറബിയ്യ, മഞ്ചേശ്വരം മള്ഹര്‍, തൃക്കരിപ്പൂര്‍ മുജമ്മഅ്, ശിറിയ ലത്ത്വീഫിയ, തുടങ്ങിയവയിലെല്ലാം നൂറുക്കണക്കിനാളുകള്‍ നിസ്‌കാരത്തില്‍ പങ്ക് ചേര്‍ന്നു.

നിസ്‌കാരത്തിന് ശേഷം ഉളുഹിയ്യത്ത് കര്‍മ്മം നിര്‍വ്വഹിച്ചു.

മുഹിമ്മാത്തില്‍ നടന്ന നിസ്‌കാരത്തില്‍ അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ഹാരിസ് ഹിമമി, എസ് എസ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍, ഹാജി അമീര്‍ അലി ചൂരി, ബഷീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved