Latest News :
...
Home » , , » പത്ത് വിദ്യാലയം, പത്ത് കൈത്തൊഴില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം

പത്ത് വിദ്യാലയം, പത്ത് കൈത്തൊഴില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം

Written By Muhimmath News on Wednesday, 8 August 2018 | 10:29
























തളങ്കര: മുഹിമ്മാത്ത് ഹയര്‍  സെക്കന്‍ഡറി സ്‌കൂള്‍ നന്മ പ്രവൃത്തി പരിചയ യൂനിറ്റ് ജില്ലാതല ഉദ്ഘാടനവും ഉപജില്ലയില്‍ മികച്ച പി ടി എക്കുള്ള അവാര്‍ഡ് നേടിയ തളങ്കര പടിഞ്ഞാര്‍ ഗവ. എല്‍.പി. സ്‌കൂള്‍ പി.ടി.എക്കുള്ള അനുമോദനച്ചടങ്ങും നടന്നു. 
'പത്ത് വിദ്യാലയം, പത്ത് കൈത്തൊഴില്‍' എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് ജില്ലയില്‍ സഞ്ചരിക്കുന്ന യൂനിറ്റ് വിദ്യാര്‍ഥികളില്‍ സ്വയംതൊഴില്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.











പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം കാസര്‍കോട് ഡി.ഇ.ഒ. എന്‍. നന്ദികേശ് നിര്‍വഹിച്ചു. വെല്‍ഫിറ്റ് ഗ്രൂപ്പ്‌ചെയര്‍മാന്‍ യഹ്‌യ തളങ്കര അധ്യക്ഷനായ ചടങ്ങില്‍ മുഹിമ്മാത്ത് സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ പദ്ധതി സമര്‍പ്പിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള പേപ്പര്‍ ക്രാഫ്റ്റ് പരിശീലനത്തിന് മുഹിമ്മാത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളായ ജാഫര്‍, സമദ്, ഇര്‍ഫാന്‍, ഖാദര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 



















നന്മ ക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ ഹിംസാക്ക് രക്ഷിതാക്കള്‍ക്ക സോപ്പ് നിര്‍മാണ പരിശീലന ക്ലാസെടുത്തു. 


കാസര്‍കോട് എ ഇ ഒ. അഗസ്റ്റിന്‍ ബര്‍ണാഡ്, കെ ടി പി ജെ പ്രസിഡന്റ് അസ് ലം പടിഞ്ഞാര്‍, നഗരസഭാ കൗണ്‍സിലര്‍ മുജീബ് തളങ്കര, ബി ആര്‍ സി ട്രെയിനര്‍ കൃഷ്ണദാസ് പാലേരി, മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ടി. രൂപേഷ്, എം എച്ച് സലീം തളങ്കര, കെ.എം. അബ്ദുല്ല, ഫിറോസ് പടിഞ്ഞാര്‍, പി. വി. മുഹമ്മദ് എന്നിവര്‍ ആശംസ നേര്‍ന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പുഷ്പാവതി സ്വാഗതവും ഫൈസല്‍ പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved