Thursday, 30 August 2018

മുഴപ്പിലങ്ങാട് പള്ളിവളപ്പിലെ മഖാം അഗ്‌നിക്കിരയാക്കിയ സംഭവം; അക്രമകാരികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം
























കണ്ണൂര്‍: മുഴപ്പിലങ്ങാട് ദേശീയ പാതയില്‍ ധര്‍മ്മടം മൊയ്തു പാലത്തിനടുത്തുള്ള കൂടക്കടവ് സീതിന്റെ പള്ളി വളപ്പിലെ മുസ്‌ലിം ആത്മീയ കേന്ദ്രമായ ആയിരസി മഖാം അഗ്‌നിക്കിരയാക്കിയ അക്രമകാരികളെ ഉടനെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരളാ മുസ്‌ലിം ജമാഅത്, എസ് വൈ എസ് ജില്ലാ കമ്മിറ്റി സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആത്മീയ കേന്ദ്രങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ട് കലാപം സൃഷ്ടിക്കാനുള്ള ആസൂത്രണ ശ്രമങ്ങളെ തിരിച്ചറിയണം. ഐ എസ് തീവ്രവാദികളില്‍ നിന്ന് ആദര്‍ശം ഉള്‍ക്കൊണ്ട സലഫി തീവ്രവാദികളാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കുന്നു. സമാന സ്വഭാവത്തിലുള്ള മഖ്ബറകള്‍ കത്തിക്കലും അക്രമിക്കലും ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. 
അക്രമകാരികളെ കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. 



കേരളാ മുസ്‌ലിം ജമാഅത് സംസ്ഥാന സെക്രട്ടറി പ്രൊ. യു സി അബ്ദുല്‍ മജീദ്, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, പി കെ അലി കുഞ്ഞി ദാരിമി, ഹനീഫ് പാനൂര്‍, ബി എ അലി മൊഗ്രാല്‍, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, കെ പി 
മുഹമ്മദ് സഖാഫി ചൊക്ലി, അബ്ദുല്‍ റസാഖ് മാണിയൂര്‍, നിസാര്‍ അതിരകം എന്നിവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: