Latest News :
Home » , , , , » മലയാളി ഹജ്ജ് തീര്‍ഥാടകന്‍ ലിഫ്റ്റിലേക്കുള്ള ദ്വാരത്തിലൂടെ വീണ് മരിച്ചു

മലയാളി ഹജ്ജ് തീര്‍ഥാടകന്‍ ലിഫ്റ്റിലേക്കുള്ള ദ്വാരത്തിലൂടെ വീണ് മരിച്ചു

Written By Muhimmath News on Monday, 13 August 2018 | 17:27


മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയ റിട്ട.അധ്യാപകന്‍ മുഹമ്മദ് ബഷീര്‍(58) മക്കയിലെ താമസസ്ഥലത്ത് ലിഫ്റ്റ് അപകടത്തില്‍ മരിച്ചു. കടലുണ്ടി സ്വദേശിയായ ഇദ്ദഹേം ജെ ഡി റ്റി ഇസ്ലാം സ്‌കൂള്‍ അധ്യാപകനായി വിരമിച്ചതാണ്. ഇദ്ദേഹം താമസിച്ചിരുന്ന മുന്നൂറാം നമ്പര്‍ കെട്ടിടത്തിലെ ലിഫ്റ്റ് താഴെ നിലയില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടതായിരുന്നു.


മുകളിലെ ലിഫ്റ്റിലേക്കുള്ള ദ്വാരം തുറന്നിട്ട നിലയിലായിരുന്നു. ലിഫ്റ്റിലേക്കാണെന്ന് കരുതി ഇതുവഴി കയറിയപ്പോള്‍ താഴേക്ക് വീണാണ് മരണം. ഞായറാഴ്ച ഉച്ചക്കാണ് സംഭവം നടന്നതെങ്കിലും കൂടെയുള്ളവരോ അധികൃതരോ വിവരമറിഞ്ഞിരുന്നില്ല. ഏറെനേരം ഇദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് സിസിടി വി ദ്യശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകടദൃശ്യം കണ്ടത്. മൃതദേഹം മക്ക അല്‍ നൂര്‍ ആശുപത്രിയിലാണുള്ളത്. 

ഭാര്യ: സാജിത മക്കള്‍: മുഹ്‌സിന്‍, മുബഷിര്‍, മുര്‍ഷിദ്. മരുമകള്‍: ഫര്‍സാന


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved