Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
























ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പഞ്ചാബ് സര്‍ക്കാര്‍ 10 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. ഇതില്‍ അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരന്ത ദുരിതാശ്വാസ നിധിയിലേക്ക്. ബാക്കി തുകക്ക് ഉടനടി ഭക്ഷ്യവസ്തുക്കള്‍ കേരളത്തില്‍ വിമാനമാര്‍ഗം എത്തിക്കും.



ഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിങ്ങാണ് ഈ വിവരം അറിയിച്ചത്. പാല്‍പൊടി, ബിസ്‌ക്കറ്റ്, റസ്‌ക്, കുപ്പിവെള്ളം തുടങ്ങി 30 ടണ്‍ ഭക്ഷ്യസാധനങ്ങള്‍ നാലുതവണയായി കേരളത്തില്‍ എത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ ആദ്യ വിമാനം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തും. കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്നമുറക്ക് ബാക്കി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കും.


മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനമാനിച്ച് ഒരുദിവസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യാന്‍ പഞ്ചാബ് ഐ.എ.എസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. മറ്റു സര്‍ക്കാര്‍ ജീവനക്കാരോടും കേരളത്തെ സഹായിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.
Leave A Reply