Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

കാഞ്ഞങ്ങാട്: മതവിശ്വാസങ്ങളുടെ പേരില്‍ മത മേലങ്കിയണിഞ്ഞ ചില സംഘടനകള്‍ നടത്തുന്ന വര്‍ഗ്ഗീയ പ്രചരണങ്ങള്‍ മതവിശ്വാസവുമായി ബന്ധമില്ലാത്തതും, മതവിശ്വാസങ്ങള്‍ക്കു എതിരെ ഉള്ളതും ആകുന്നു. മതവും വര്‍ഗ്ഗീയതയും ഒന്നല്ല. വര്‍ഗ്ഗീയ പ്രചാരണം നടത്തുന്ന ആളുകള്‍ക്ക് മതത്തിലോ ദൈവത്തിലോ വിശ്വാസമില്ല. അധികാരവും പണവും നേടുന്നതിന് വേണ്ടിയുള്ള ആസ്സൂത്രിത നീക്കത്തിന്റെ ഭാഗമായാണ് വര്‍ഗ്ഗീയ പ്രചരണങ്ങള്‍ നടത്തുന്നത്. എല്ലാത്തരം തീവ്രവാദത്തിനും, വര്‍ഗ്ഗീയതയ്ക്കും എതിരെ നാഷണല്‍ യൂത്ത് ലീഗ് ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കാഞ്ഞങ്ങാട് സംഘടിപ്പിച്ച വര്‍ഗ്ഗീയ വിരുദ്ധ സദസ്സ് തീരുമാനിച്ചു.

ബി .ജെ .പി ആര്‍ എസ് എസ് ഹിന്ദു സംസ്‌കാര ദര്‍ശനത്തിനു എതിരാണ്. ബി .ജെ .പി ഹിന്ദുക്കളുടെ പ്രസ്ഥാനമല്ല. മുസ്ലിം ലീഗും , എസ് .ഡി .പി .ഐ യും മുസ്ലിങ്ങളുടെ പ്രസ്ഥാനവുമല്ല. ഇവ രണ്ടും ഭീകരതയാണ്. രാഷ്ട്രീയ ആയുധം ആക്കി ഉപയോഗിക്കുക ആണെന്ന് നാഷണല്‍ യൂത്ത് ലീഗ് വര്‍ഗ്ഗീയ വിരുദ്ധ സദസ്സില്‍ പ്രമേയയത്തിലൂടെ അറിയിച്ചു .

നാഷണല്‍ യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് അഡ്വ : ഷെയ്ഖ് ഹനീഫയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വര്‍ഗ്ഗീയ വിരുദ്ധ സദസ്സ് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ : ഷെമീര്‍ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു . ഡി.വൈ .എഫ് .ഐ ജില്ല പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്, എ.വൈ .എഫ് .ഐ ജില്ല എക്‌സികുട്ടീവ് അംഗം പ്രകാശന്‍ പള്ളിക്കാപ്പില്‍, ഐ .എന്‍ , എല്‍ ദേശീയ ഉപദേശക സമിതി അംഗം കെ .എസ്. ഫക്രുദീന്‍, എം .എ .ലത്തീഫ് , മൊയ്ദീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം , സുബൈര്‍ പടുപ്പ് ,
റഹീം ബെണ്ടിച്ചാല്‍, റിയാസ് അമലടുക്കം, റാഷിദ് ബേക്കല്‍, അന്‍വര്‍ മാങ്ങാടന്‍, അബൂബക്കര്‍ പൂച്ചക്കാട്, സിദ്ദീഖ് ചെങ്കള, ശരീഫ് ചെമ്പരിക്ക, മുനീര്‍ കണ്ടാളം, എല്‍. സുലൈഖ എന്നിവര്‍ പ്രസംഗിച്ചു.

ഷാഫി സുഹ്‌രി പടുപ്പ് സ്വാഗതവും, ഹനീഫ് പി. എച്ച്. നന്ദിയും പറഞ്ഞു.
ഒക്ടോബര്‍ രണ്ടിന് കാസറഗോഡ് വെച്ച് നടത്തുന്ന ഫ്‌ലാഗ് ഓഫ് മാര്‍ച്ചിന് മുന്നോടിയായി കാഞ്ഞങ്ങാട് നഗരത്തെ ചുറ്റി വിളംബര ജാഥയും നടത്തി .

Leave A Reply