Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , » കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ ബംഗാള്‍ സ്വദേശി മരിച്ചു

കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ ബംഗാള്‍ സ്വദേശി മരിച്ചു

Written By Muhimmath News on Wednesday, 1 August 2018 | 17:25


കൂത്തുപറമ്പ്: നിര്‍മാണ പ്രവര്‍ത്തനത്തിനിടയില്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് താഴെക്ക് വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരണപ്പെട്ടു. വെസ്റ്റ് ബംഗാള്‍ രഖുനാത്ത് ഗബില്‍ ഫാറൂഖിന്റെ മകന്‍ മുര്‍ഷാദ് (19)ആണ് മരിച്ചത്. കണ്ണൂര്‍ റോഡില്‍ കണ്ണാശുപത്രി ബസ് സ്റ്റോപ്പിനടുത്ത് സ്വകാര്യ വ്യക്തി നിര്‍മിക്കുന്ന നാലുനില കെട്ടിടത്തിന്റെ തേപ്പുജോലിയിലേര്‍പ്പെട്ടയാളായിരുന്നു മുര്‍ഷാദ്. ഇന്നലെ വൈകീട്ട് 5മണിയോടെയാണ് സംഭവം. 

അപകടത്തില്‍ കൊല്‍ക്കത്ത സ്വദേശികളായ മീട്ടുസേട്ട് (18) റൂഫന്‍സേട്ട് (21) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് മുര്‍ഷാദ് മരിച്ചത്. ചുമര്‍ തേക്കാനായി മുളയും മരക്കഷ്ണവും വെച്ച് കെട്ടിയ വടം പൊട്ടിയതാണ് തൊഴിലാളികള്‍ താഴേക്ക് വീഴാന്‍ ഇടയാക്കിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved