Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , » എരിയാലിലെ വൈ എം അബ്ദുല്ല നിര്യാതനായി

എരിയാലിലെ വൈ എം അബ്ദുല്ല നിര്യാതനായി

Written By Muhimmath News on Friday, 10 August 2018 | 18:46


എരിയാല്‍: പൗര പ്രമുഖനും എരിയാലിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ പരേതനായ എന്‍ എ മുഹമ്മിദിന്റെ മകന്‍ റിട്ടയേര്‍ഡ് കപ്പല്‍സീന്‍ വൈ എം അബ്ദുല്ല (83) നിര്യാതനായി. വാര്‍ദ്ദക്യ സഹജമായ രോഗങ്ങളാല്‍ മാസങ്ങളോളമായി കിടപ്പിലായിരുന്നു

എരിയാല്‍ ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറി, ട്രഷ്‌റര്‍, വൈസ് പ്രസിഡന്റ്,  കുളങ്കര കണ്ടത്തില്‍ മസ്ജിദ് മുന്‍ പ്രസിഡന്റ്, മുസ്ലിം ലീഗ് എരിയാല്‍ ശാഖാ മുന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു

ജമീലയാണ് ഭാര്യ മക്കള്‍: ഷരീഫ് (അല്‍ അവൈല്‍ പ്രിന്റ്), റഷീദ് (വൈസ് പ്രസിഡന്റ്  ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്), അഹമ്മദ് കബീര്‍, ഷാഹിന,  ഫസീല, ആയിഷ, സഹോദരങ്ങള്‍: വൈ എം മൊയ്തീന്‍, അബ്ദുല്‍ ഖാദര്‍ മരുമക്കള്‍: മുഹമ്മദ് കുഞ്ഞി നാലാം മയില്‍ ( ദുബായ്), ഷാഫി ചെമ്മനാട്,  മുഹമ്മദ് റാഫി പളളം (ദുബായ്) മസ്‌രിഫ, ഷാഹിന, സുമയ്യ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved