Latest News :
Home » , , , , , » മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്തിമ ഹജ്ജുമ്മ (90) നിര്യാതയായി

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്തിമ ഹജ്ജുമ്മ (90) നിര്യാതയായി

Written By Muhimmath News on Friday, 17 August 2018 | 16:38


























ബദിയടുക്ക: മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയംഗവുമായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്തിമ ഹജ്ജുമ്മ (90) നിര്യാതയായി. വെള്ളിയാഴ്ച ഉച്ചക്ക് കാസര്‍കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പരേതരായ അന്തുഞ്ഞിയുടെയും ആയിശയുടെയും മകളാണ്. പരേതയായ പി കെ സീതിക്കുഞ്ഞി മുസ്ലിയാരാണ് ഭര്‍ത്താവ്.

  
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിക്കു പുറമെ ബി എസ് മുഹമ്മദ്, ബി എസ് കുഞ്ഞാലി (റട്ട.പി ഡബ്യു.ഡി) ആയിശബി, മറിയുമ്മ, സൈനബി, ആസ്യമ്മ, സ്വഫിയ മക്കളാണ്.

  
മരുമക്കള്‍  മൊയ്തീന്‍ ഷേണി, യൂസുഫ് അട്ക്കാര്‍, ഹസൈനാര്‍ മഡ്ഡംകുഴി, എം ബി അബ്ദുല്ല നെക്രാജെ, പരേതനായ മൊയ്തീന്‍ കുഞ്ഞി മാവിനകട്ട.

മയ്യിത്ത് രാത്രിയോടെ പെര്‍ഡാല മഖാമിനു സമീപം ഖബറടക്കും.

ബീഫാത്തിമ ഹജ്ജുമ്മയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ്  സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി  തുടങ്ങിയവര്‍ അനുശേചിച്ചു.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved