Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
കുമ്പള: ബലിപെരുന്നാള്‍ ദിവസം പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ കുഴഞ്ഞുവീണ് മഗലാപുരത്ത് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രമുഖ പണ്ഡിതന്‍ മൊഗ്രാല്‍ മൈമൂന്‍ നഗറില്‍ താമസക്കാരനായ അഹ്മദലി സഖാഫി മുഗു (50) നിര്യാതനായി. 

മാങ്ങാട് കൂളിക്കുന്ന് ജുമാ മസ്ജിദില്‍ ഖത്തീബായി സേവനം ചെയ്തു വരികയായിരുന്നു. പെരുന്നാള്‍ രാവിലെ പള്ളിയില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പോകുന്നതിനിടയാണ് കുഴഞ്ഞു വീണത്. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലും അവിടെ നിന്ന് മംഗലാപുരത്തും എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.   
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ കീഴില്‍ നെല്ലിക്കുന്ന് ദര്‍സില്‍ ദീര്‍ഘകാലം പഠിച്ചിരുന്നു. പിന്നീട് കോഴിക്കോട് മര്‍കസില്‍ നിന്നും മതബിരുദം വാങ്ങി. വിവിധ പഹല്ലുകളില്‍ ഖത്തീബ്, സ്വദര്‍ തുടങ്ങിയ നിലയില്‍ സേവനം ചെയ്തു. മുഹിമ്മാത്തില്‍ സേവനം ചെയ്തിരുന്നു. പിന്നീട് പുളിക്കൂര്‍, മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം ചെയ്തു. 

   നന്നായി ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു. എസ് എസ് എഫില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം 313 അംഗ ജില്ലാ സന്നദ്ധ സേനയില്‍ അംഗമായിരുന്നു. 

     മുഗു സങ്കായംകര സ്വദേശിയായ സഖാഫി അടുത്ത കാലത്താണ് മൊഗ്രാല്‍ മൈമൂന്‍ നഗറിലേക്ക് താമസം മാറിയത്. 

   മുഹമ്മദ് ആദം-സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: മുനീബ, മുബീന, മുബശിര്‍, മുഹ്‌സിന, മുസമ്മില്‍, ഹബീബ്, ബത്തൂല്‍, ഹബീബ. മരുമക്കള്‍: നിസാര്‍ ചേരൂര്‍, സ്വാബര്‍ ബദിയടുക്ക. സഹോദരങ്ങള്‍: അബ്ബാസ്, ശരീഫ് മുസ്‌ലിയാര്‍, ബീഫാത്തിമ, ആഇശ, ഖദീജ, മറിയുമ്മ, മിസ്രിയ.

അഹ്മദലി സഖാഫിയുടെ  നിര്യാണത്തില്‍ മര്‍കസ് ജനറല്‍ ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അനുശോചിച്ചു. മയ്യിത്ത് നിസ്‌കരിക്കാന്‍ ആഹ്വനം ചെയ്തു. മൊഗ്രാല്‍ മൈമൂന്‍ നഗര്‍ മസ്ജിദ് പരിസരത്ത് മഗ്രിബോടെ ഖബറടക്കും.

Leave A Reply