Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , , , , , » സജീവ സുന്നി പ്രവര്‍ത്തകന്‍ വിന്നിംഗ് സ്റ്റാര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി നിര്യാതനായി

സജീവ സുന്നി പ്രവര്‍ത്തകന്‍ വിന്നിംഗ് സ്റ്റാര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി നിര്യാതനായി

Written By Muhimmath News on Friday, 10 August 2018 | 19:45

സജീവ സുന്നി പ്രവര്‍ത്തകന്‍ വിന്നിംഗ് സ്റ്റാര്‍ മുഹമ്മദ്കുഞ്ഞി തായലങ്ങാടി നിര്യാതനായി
കാസര്‍കോട്: സുന്നീ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അടുത്ത സഹകാരിയും ദീര്‍ഘകാലം ദുബായില്‍ ബിസനനസ് നടത്തിയിരുന്ന വിന്നിംഗ് സ്റ്റാര്‍ മുഹമ്മദ്കുഞ്ഞി (56) നിര്യാതനായി.

ദുബായില്‍വെച്ച് പക്ഷാഘാതത്തെ തുടര്‍ന്ന് മൂന്നുവര്‍ഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയശേഷം കോളിയടുക്കത്ത് താമസിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 2.30 മണിയോടെ കോളിയടുക്കത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.


സഅദിയ്യ, കല്ലക്കട്ട മജ്മഅ് എന്നീ സ്ഥാപനങ്ങളുടെ ദുബായ് കമ്മിറ്റിയുടെ മുന്‍നിര സാരഥിയായിരുന്നു. ദീര്‍ഘകാലം മജ്മഅ് ദുബായ് കമ്മിറ്റി പ്രസിഡന്റായി സേവനം ചെയ്തു. 

തായലങ്ങാടിയിലെ ഹസൈനാറിന്റെയും ആഇശയുടെയും മകനാണ്. ഭാര്യ: സ്വഫിയ. മക്കള്‍: മുഹമ്മദ് മുബശ്ശിര്‍, മുനവ്വര്‍, അദ്‌നാന്‍, അല്‍ത്വാഫ്, ഫാത്വിമത്ത് മുശ്‌ന. 


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved