Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , , , , » 2019ലേക്ക് വിശാലസഖ്യം ഒരുങ്ങുന്നു; സീറ്റ് ചര്‍ച്ചകള്‍ ഉടനെന്ന് കോണ്‍ഗ്രസ്

2019ലേക്ക് വിശാലസഖ്യം ഒരുങ്ങുന്നു; സീറ്റ് ചര്‍ച്ചകള്‍ ഉടനെന്ന് കോണ്‍ഗ്രസ്

Written By Muhimmath News on Saturday, 4 August 2018 | 12:30
























ലക്‌നൗ: 2019ലെ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി യു.പിയുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും വിശാലസഖ്യം രൂപംകൊണ്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ്. സീറ്റ് വിഭജന ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞതെന്നാണ് ദ ക്വിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

' 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നതിനാണ് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത്. ആ ലക്ഷ്യം പൂര്‍ത്തിയായാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ചര്‍ച്ച ചെയ്യും. ആ ലക്ഷ്യത്തിലെത്താനുള്ള ഏക വഴി ഒരു വിശാലസഖ്യം രൂപപ്പെടുത്തുകയെന്നതാണ്. അതുണ്ടായാല്‍ മോദി സര്‍ക്കാറിനെ സംബന്ധിച്ച് കാര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടായിരിക്കും.' കോണ്‍ഗ്രസ് നേതാവ് പറയുന്നു.
രാഷ്ട്രീയ അടവുനയം സംബന്ധിച്ച കാര്യങ്ങളില്‍ പാര്‍ട്ടികള്‍ അഭിപ്രായ ഐക്യത്തിലെത്തിക്കഴിഞ്ഞു. സീറ്റു വിഭജന ചര്‍ച്ചകളാണ് ഇനി നടക്കാനുള്ളതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

2019ല്‍ ബി.ജെ.പിക്ക് 230240 സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ മോദിയ്ക്ക് പ്രധാനമന്ത്രിയാവാന്‍ കഴിയൂവെന്നും ഇവര്‍ പറയുന്നു.

'സഖ്യം ശരിയായ രീതിയില്‍ മുന്നോട്ടുപോയാല്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നമുക്ക് കൂടുതല്‍ സീറ്റ് ലഭിക്കും. ബി.ജെ.പി സീറ്റ് കുത്തനെ ഇടിയും. യു.പിയില്‍ 5ല്‍ കൂടുതല്‍ സീറ്റ് നേടാന്‍ അവര്‍ക്കാവില്ല. മറ്റ് എന്‍.ഡി.എ സഖ്യകക്ഷികള്‍ മോദിയെ പ്രധാനമന്ത്രിയാക്കാന്‍ ഇനിയും അനുവദിക്കാതെവരും.' കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved