Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

കാസറഗോഡ്: കഴിഞ്ഞ ദിവസം അന്തരിച്ച എസ് വൈ എസ് മുന്‍ ജില്ലാ സെക്രട്ടറി പി ഇ താജുദ്ദീന്റെ മൂന്നര പതിറ്റാണ്ടിന്റെ സേവനപഥം അയവിറക്കി കാസറഗോഡ് ജില്ലാ സുന്നി സെന്ററില്‍ അനുസ്മരണ സംഗമം സമാപിച്ചു. നൂറുകണക്കിനാളുകള്‍ അണിനിരന്ന  ദിക്‌റ് ദുആ മജ്‌ലിസും കൂട്ടു പ്രാര്‍ത്ഥനയും പ്രിയ കൂട്ടുകാരന് ആദരാഞഅജലിയായി മാറി.

    
എസ് വൈ എസ്  ജില്ലാ പ്രസിഡന്റ് സയ്യിദ് പി,എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.  എസ് വൈ എസ് ജില്ലാ ദഅ്‌വാ കാര്യ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി അധ്യക്ഷത വഹിച്ചു.  

എസ് വൈ എസ് ദുബൈ കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുനീര്‍ ബാഖവി തുരുത്തി അനുസ്മരണ പ്രഭാഷണം നടത്തി.

സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് എസ് എച്ച് എ തങ്ങള്‍ പന്നിപ്പാറ, എം പി അബ്ദുല്ല ഫൈസി, ശാഫി സഖാഫി ഏണിയാടി, അശ്‌റഫ് കരിപ്പൊടി, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ഹകീമുദ്ദീന്‍ സഖാഫി, അബൂബക്കര്‍ മൗലവി ആലമ്പാടി, അബ്ദുല്‍ ജബ്ബാര്‍ ഹാജി, മുഹമ്മദ് ടിപ്പുനഗര്‍, ഹാജി അമീറലി ചൂരി, ഹംസ സഖാഫി ചൂരി, ശംസുദ്ദീന്‍ ഹാജി പുതിയപുര, ഇത്തിഹാദ് മുഹമ്മദ് ഹാജി, പി ഇ അബ്ദുല്‍ ഗനി, അബ്ദുല്‍ ഖാദിര്‍ പി. ഇ,  പി ഇ അശ്‌റ്ഫ് മൗലവി, അബൂബക്കര്‍ പി ഇ, മന്‍സൂര്‍ മൗലവി   തുടങ്ങിയവര്‍ സംബന്ധിച്ചു.


ജില്ലയിലെ 400 യൂണിറ്റുകളില്‍ പി ഇ താജുദ്ദീന്‍ അനുസ്മരണ തഹ്‌ലീല്‍ സദസ്സ് നടന്ന് വരുന്നു.



Leave A Reply