Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , , , » ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറുസ് 27 മുതല്‍; അനുസ്മരണ സംഗമങ്ങള്‍ക്ക് മഞ്ചേശ്വരത്ത് തുടക്കമായി

ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറുസ് 27 മുതല്‍; അനുസ്മരണ സംഗമങ്ങള്‍ക്ക് മഞ്ചേശ്വരത്ത് തുടക്കമായി

Written By Muhimmath News on Monday, 13 August 2018 | 09:50
























മഞ്ചേശ്വരം: ഈ മാസം 27 മുതല്‍ മള്ഹര്‍ അല്‍ ബുഖാരി കോമ്പൗണ്ടില്‍ നടക്കുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് മുബാറക് പ്രചരണ ഭാഗമായി എസ് വൈ എസ് മഞ്ചേശ്വരംകടമ്പാര്‍ സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമങ്ങള്‍ക്ക് മഞ്ചേശ്വരത്ത് തുടക്കമായി.

ഹൊസങ്കടി ദുര്‍ഗ്ഗിപ്പള്ളയില്‍ എസ് വൈ എസ് കടമ്പാര്‍ സര്‍ക്കിള്‍ സംഘടിപ്പിച്ച പാഠശാലയോടനുബന്ധിച്ച് നടന്ന അനുസ്മര സമ്മേളനം എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. 

സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഅദി കടമ്പാര്‍ അദ്ധ്യക്ഷതവഹിച്ചു. സോണ്‍ ഉപാദ്ധ്യക്ഷന്മാരായ ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, അബ്ദുല്‍ ഹമീദ് സഖാഫി ബാക്കിമാര്‍ വിഷയാവതരണം നടത്തി. സോണ്‍ ട്രഷറര്‍ ഖത്തര്‍ ബാവ ഹാജി സംഗമം നിയന്ത്രിച്ചു. ഇബ്‌റാഹീം ഖലീല്‍ അഹ്‌സനി സ്വാഗതം പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് കടമ്പാര്‍ ഇഡിയ ജംക്ഷനില്‍ നടക്കുന്ന അനുസ്മരണ സംഗമം ഹസന്‍ സഅദി അല്‍ അഫ്‌ളലി ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ മഞ്ചേശ്വരം യൂത്ത് സ്‌ക്വയറിലും വൈകിട്ട് കുഞ്ചത്തൂര്‍ സുന്നീ സെന്ററിലും നടക്കും. 15ന് രാവിലെ ഉദ്യാവരത്തും വൈകിട്ട് ഗുഡ്ഡഗേരിയിലും അനുസ്മരണ സംഗമം നടക്കും. 16ന് രാവിലെ പൊസോട്ട് മൗണ്ട് റാസിയിലും വൈകിട്ട് പാപില ഹംസത്തുല്‍ കര്‍റാര്‍ സ്‌ക്വയറിലും നടക്കും. 17ന് രാവിലെ മച്ചമ്പാടി സി.എം നഗരിലും വൈകിട്ട് മജ്‌ബൈലിലും നടക്കും. 19ന് വൈകിട്ട് കെദുമ്പാടി ജംക്ഷന്‍, 23ന് വൈകിട്ട് മുടിമാര്‍, 24ന് ബാക്കിമാര്‍ സൂഫീനഗര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രമാക്കി അനുസ്മരണം സംഗങ്ങള്‍ നടക്കും. 


പടം : എസ് വൈ എസ് കടമ്പാര്‍ കടമ്പാര്‍ സര്‍ക്കിള്‍ സംഘടിപ്പിച്ച ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അനുസ്മരണ സംഗമം എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved