Thursday, 30 August 2018

സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് മുബാറക് ഇന്ന് സമാപിക്കും
























മഞ്ചേശ്വരം: പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും എസ് വൈ എസ് സംസ്ഥാന ട്രഷററും മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പ്പിയുമായിരുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളുടെ മൂന്നാം ഉറൂസ് മുബാറക്ക് ഇന്ന് സമാപിക്കും.

ഉറൂസ് മുബാറകിന്റെ ഭാഗമായി നടന്ന ജല്‍സത്തുല്‍ മഹബ്ബ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍  മാണി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അശ്രഫ് അസ്സഖാഫ് തങ്ങള്‍ ആദുര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ സമാപന കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. 

സയ്യിദ് അബ്ദുല്‍ റഹിമാന്‍ ശഹിര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് അബ്ദുല്‍ റഹിമാന്‍ ബാഫഖി മലേഷ്യ, സയ്യിദ് അലവി തങ്ങള്‍ കിന്യ, സയ്യിദ് മുസ്തഫ സിദ്ദിഖി മമ്പുറം, സയ്യിദ് ജലാലുദ്ദിന്‍ തങ്ങള്‍ ആദുര്‍, മുഹമ്മദ് സ്വലിഹ് സഅദി തളിപ്പറമ്പ്, അബ്ദുല്‍ മജിദ് പൈസി ചെര്‍കള, മുഹമ്മദ് റഫിഖ് സഅദി ദെലമ്പാടി, എം.എസ്.എം അബ്ദുറശിദ് സൈനി തലപാടി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തുര്‍,ഹസന്‍ സഅദി അല്‍ അഫ്‌ളലി, അനസ് സിദ്ദിഖി ഷിരിയ, മുഹമ്മദലി അഹ്‌സനി ഉപ്പള, അബുബക്കര്‍ സിദ്ദിഖ് സഅദി തൗടുഗോളി, സുബൈര്‍ സഖാഫി വട്ടോളി, അബ്ദുല്‍ സലാം മിസ്ബാഹി, അഡ്വ മുഹമ്മദ് യുസുഫ്, ബഷിര്‍ പുളിക്കുര്‍, കെ.എം അബുബക്കര്‍ സിദ്ദിഖ് മോന്ടുഗോളി,ഉസ്മാന്‍ ഹാജി മള്ഹര്‍, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, പളളികുഞ്ഞി ഹാജി ഹോസംഗടി, പുത്തു ബാവ ഹാജി സംബര്‍തോട്ട, അബ്ബാസ് ഹാജി ഉപ്പള, മഹ്മുദ് ഹാജി ഹോസംഗടി, ഹസന്‍ കുഞ്ഞി മള്ഹര്‍, സിദ്ദിഖ് പുത്തപലം തുടങ്ങിയവര്‍ സംബന്ധിച്ചു.


















ഉറൂസ് സമാപന ദിവസമായ വ്യാഴം രാവിലെ 10 മണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി തങ്ങള്‍ കാജൂര്‍, സയ്യിദ് മുഹമ്മദ് ശമീം തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. 11 മണിക്ക് നടക്കുന്ന തിദ്കാറിന് ഉസ്താദ് ഹംസക്കോയ ബാഖവി കടലുണ്ടി നേതൃത്വം നല്‍കും. 12 മണിക്ക് നടക്കുന്ന തഹ്ലീലിന് സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ഹാജി ഉജിര, സയ്യിദ് ഫള്‌ല് സഅദി തങ്ങള്‍ അല്‍ശാഹിര്‍ ഫറോക്ക് നേതൃത്വം നല്‍കും.

ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ശൈഖുനായുടെ മൗലിദ് മജ്‌ലിസിന് സയ്യിദ് ഇസ്മാഈല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത് നേതൃത്വം നല്‍കും. 

3 മണിക്ക് നടക്കുന്ന ഹദായ സെഷന് സയ്യിദ് അബ്ദുല്‍ റഹിമാന്‍ ശിഹാബുദ്ദിന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ മശ്ഹൂര്‍ തലക്കി നേതൃത്വം നല്‍കും. 4.30ന് നടക്കുന്ന ഖത്തം ദുആക്ക് സയ്യിദ് അശ്‌റഫ് അസ്സഖാഫ് തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കും. 

രാത്രി 7 മണിക്ക് നടക്കുന്ന സമാപന സ്വലാത്ത് മജ്‌ലിസില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാരംഭ പ്രാര്‍ത്ഥന നടത്തും. താജുശ്ശരീഅ എം അലികുഞ്ഞി ഉസ്താദ് ശിറിയയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. 

സ്വലാത്ത് മജ്‌ലിസിന്  സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍  ശഹീര്‍ അല്‍ ബുഖാരി മള്ഹര്‍ നേതൃത്വം നല്‍കും.എ.പി അബ്ദുളള മുസ്ലിയാര്‍ മാണികോത്ത്,ബെളളിപ്പാടി അബ്ദുളള മുസ്ലിയാര്‍,ബായര്‍ അബ്ദുളള മുസ്ലിയാര്‍, മുഹമ്മദ് സ്വലിഹ് സഅദി തളിപ്പറമ്പ്, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൂസല്‍ മദനി അല്‍ബിശാറ, അബ്ദുല്‍ ഹമിദ് മുസ്ലിയാര്‍ ആലംപാടി, എം എസ് എം അബ്ദുല്‍ റശിദ് സൈനി തലപാടി, സുലൈമാന്‍ കരിവെളളുര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, മുഹമ്മദ് സഖാഫി പാത്തുര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തുര്‍, മുഹമ്മദലി സഖാഫി അശ്അരിയ്യ, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലംപാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍മദിന, കെ.എം അബുബക്കര്‍ സിദ്ദിഖ് മോംട്ടുഗോളി, ബശിര്‍ പുളിക്കുര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: