Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , , » യു.എ.ഇ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്രനയം ചോദ്യം ചെയ്ത് ബിനോയ് വിശ്വം സുപ്രീം കോടതിയില്‍

യു.എ.ഇ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്രനയം ചോദ്യം ചെയ്ത് ബിനോയ് വിശ്വം സുപ്രീം കോടതിയില്‍

Written By Muhimmath News on Saturday, 25 August 2018 | 12:22

കോഴിക്കോട്: യു.എ.ഇ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്രനയം ചോദ്യം ചെയ്ത് സി.പി.ഐ നേതാവും എം.പിയുമായ ബിനോയ് വിശ്വം സുപ്രീം കോടതിയില്‍. കേരളത്തിലെ പ്രളയക്കെടുതിയിലെ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിന് മുമ്പ് വിദേശ സഹായം നിരസിച്ച കേന്ദ്ര നിലപാട് നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ഹരജി നല്‍കിയത്.

ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കണം. ദുരന്ത നിവാരണ നിയമത്തില്‍ ഇതിനുള്ള ചട്ടങ്ങളുണ്ട്. സഹായം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശ ലംഘനത്തിന്റെ ലംഘനമാണ്. വിവിധ രാജ്യങ്ങള്‍ കേരളത്തിന് വാഗ്ദ്ധാനം ചെയ്ത സഹായം അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കേരളത്തിന് യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ കോടികളുടെ സഹായം വാഗ്ദ്ധാനം ചെയ്തിരുന്നുവെങ്കിലും നിയമങ്ങളിലെ നൂലാമാലകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ദുരന്തമുണ്ടാകുമ്പോള്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍ വിദേശകാര്യമന്ത്രിമാര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റത്തിന് തയ്യാറായിട്ടില്ല. തുടര്‍ന്നാണ് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved