Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » റിയാസ് മൗലവി വധക്കേസ്; മൂന്നാം പ്രതി നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

റിയാസ് മൗലവി വധക്കേസ്; മൂന്നാം പ്രതി നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Written By Muhimmath News on Wednesday, 1 August 2018 | 17:39


കാസര്‍കോട്: ചൂരിയിലെ മദ്‌റസാധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖിലിന്റെ (25) ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ മറ്റു രണ്ടു പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19) എന്നിവരുടെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു. രണ്ട് തവണ ജില്ലാ കോടതിയും രണ്ടു തവണ ഹൈക്കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

അതേസമയം പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ സൈദ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഓഗസ്റ്റ് ഒമ്ബതിന് വിധിപറയും. കേസിന്റെ വിചാരണ അതിനു ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ. അടുത്ത മാസം വിചാരണ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 മാര്‍ച്ച് 21 ന് രാത്രി 11.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പള്ളിക്ക് സമീപത്തെ മുറിയില്‍ കിടന്നുറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്ന റിയാസ് മൗലവിയെ കഴുത്തിന് വെട്ടിയും മറ്റുമാണ് സംഘം ക്രൂരമായി കൊലപ്പെടുത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved