Latest News :
Home » , , , » ഹാജിമാരുടെ കൈപിടിക്കാന്‍ കര്‍മനിരതരായി ആര്‍ എസ് സി വളണ്ടിയര്‍മാര്‍

ഹാജിമാരുടെ കൈപിടിക്കാന്‍ കര്‍മനിരതരായി ആര്‍ എസ് സി വളണ്ടിയര്‍മാര്‍

Written By Muhimmath News on Tuesday, 21 August 2018 | 17:52

























മിന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശുദ്ധ ഭൂമിയിലെത്തിയ അല്ലാഹുവിന്റെ അതിഥികള്‍ക്ക് കൈത്താങ്ങായി ആര്‍ എസ് സി വളണ്ടിയര്‍ സംഘങ്ങള്‍ മിനായില്‍ കര്‍മ നിരതരായി. ആദ്യ ഹാജി മക്കയില്‍ എത്തിയത് മുതല്‍ കര്‍മ രംഗത്തുള്ള സ്ഥിരം വളണ്ടിയര്‍മാര്‍ക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരിശീലനം ലഭിച്ച വിവിധ ബാച്ചുകള്‍ ഇന്നലെ രാവിലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ ഹാജിമാര്‍ക്ക് ആശ്വാസമായി ആയിരത്തിലധികം വളണ്ടിയര്‍മാരാണ്  രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷം സേവന പ്രവര്‍ത്തനത്തിനെത്തിയത്. 

വിശുദ്ധ നഗരിയില്‍ ഹാജിമാര്‍ വന്നിറങ്ങിയ ദിവസം മുതല്‍ മക്കയിലും മദീനയിലും ആര്‍ എസ് സി വളണ്ടിയര്‍മാര്‍ സേവന നിരതരായിരുന്നു. അവശരായവര്‍ക്ക് സഹായം എത്തിക്കുന്നതിന് നൂറിലധികം വീല്‍ചെയറുകള്‍, രോഗാതുരമായ സാഹചര്യങ്ങളില്‍ ആശ്വാസം പകരുവാന്‍ മെഡിക്കല്‍ വിംഗ് എന്നിവക്ക് പുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു.  

ജംറകളിലടക്കം മിനായിലെ മുഴുവന്‍ ഭാഗങ്ങളിലും വളണ്ടിയര്‍ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. മുന്നൂറു വളണ്ടിയര്‍മാര്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് സംഘങ്ങളാണ് മൂന്ന് ഷിഫിറ്റുകളിലായി മിനയില്‍ പ്രവര്‍ത്തിക്കുന്നത്. ഹോസ്പിറ്റലുകള്‍, മശാഇര്‍ മെട്രോസ്റ്റേഷന്‍ വിവിധ രാജ്യങ്ങളുടെ ഹജ്ജ് മിഷന്‍ ഓഫീസുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ എന്നിവിടങ്ങളിലും ഹാജിമാര്‍ക്ക് ആശ്വാസം പകരുവാന്‍ ആര്‍ എസ സി വളണ്ടിയര്‍മാരുടെ സാന്നിധ്യമുണ്ട് .

ആര്‍ എസ് സൗദി നാഷനല്‍ കമ്മറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍ വിഭാഗത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് റഷീദ് പന്തല്ലൂര്‍(ജിദ്ധ), നൗഫല്‍ കോടമ്പുഴ(ജിദ്ധ), അന്‍സാര്‍ കൊട്ടുകാട് (ജുബൈല്‍), സല്‍മാന്‍ വെങ്ങളം(മക്ക) നൂറുദ്ധീന്‍ സഖാഫി(ദമ്മാം), ത്വല്‍ഹത്ത് കൊളത്തറ (തായിഫ്), മുഹമ്മദ്കുട്ടി സഖാഫി ഒളമതില്‍(റിയാദ്), എന്നിവര്‍ നേതൃത്വം നല്‍കുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved