Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page























അസീസിയ്യ: ആത്മാവും ശരീരവും ഒരുമിച്ചാണ് ജീവിതത്തെ മുന്നോട്ടു നയിക്കേണ്ടത്. ജീവിതത്തില്‍ സേവനസന്നദ്ധതയും ധാര്‍മ്മിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. ആത്മാവിന്റെ പങ്കാളിത്വവും സാന്നിധ്യവുമില്ലാത്ത ഏത് പ്രവര്‍ത്തനങ്ങളും സേവനങ്ങളും വ്യഥയും നിരര്‍ത്ഥകവുമാണെന്നും അഖിലേന്ത്യാ സുന്നി ജംയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വ്യക്തമാക്കി.

ഈവര്‍ഷത്തെ വിശുദ്ധ ഹജ്ജ്കര്‍മത്തിന്എത്തിയ കാന്തപുരം രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ കമ്മറ്റിക്കു കീഴിലുള്ള ഹജ്ജ് വളണ്ടിയര്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. 

മിനയിലും ഹറം പരിസരങ്ങളിലും അസീസിയയിലുമായി ആയിരത്തിലധികം ആര്‍ എസ് സി വളണ്ടിയര്‍മാരാണ് ഈ വര്‍ഷം സേവനനിരതരായത്. 

സാമൂഹ്യപ്രതിബദ്ധതയെ തകര്‍ക്കുന്ന രീതിയില്‍ ഗ്രാമങ്ങള്‍ ഭിക്ഷാടനനിരോധിതമേഖലയാക്കി ആഘോഷിച്ചവര്‍ മറ്റുള്ളവരുടെ കനിവിനു കാത്തുനിക്കേണ്ടകാഴ്ചയാണ് പിന്നീട് കാണാനായതെന്നും ഭിക്ഷാടന നിരോധിത മേഖലകള്‍ ഉണ്ടാകുന്നത് എലിയെപേടിച്ച് ഇല്ലംചുടുന്നത് പോലെയാണെന്നും നന്മയെ തടയുന്ന ഒരുപ്രവര്‍ത്തനത്തിലും നാം പങ്കാളികളാവരുതെന്നും ചടങ്ങില്‍പങ്കെടുത്ത കേരള മുസ്ലിം ജമാഅത്ത് സംസ്ഥന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി അഭിപ്രായപ്പെട്ടു. 

ഡോ. അബ്ദുസലാം മുസ്‌ലിയാര്‍ ദേവര്‍ശോല, ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം, നൂറുദ്ദീന്‍ സഖാഫി പുളിയം പറമ്പ്, സല്‍മാന്‍ വെങ്ങളം സംസാരിച്ചു, ഹബീബ് മാട്ടുല്‍, അഷ്‌റഫ് മന്ന ശുകൂര്‍ അലി ചെട്ടിപ്പടി, അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി, മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ സംബന്ധിച്ചു.

Leave A Reply