Latest News :
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Home » , » സഅദിയ ഹജ്ജ് പഠനക്ലാസിന് പ്രൗഡ സമാപനം: യാത്രയയപ്പ് ദുല്‍ഹിജ്ജ അഞ്ചിന്

സഅദിയ ഹജ്ജ് പഠനക്ലാസിന് പ്രൗഡ സമാപനം: യാത്രയയപ്പ് ദുല്‍ഹിജ്ജ അഞ്ചിന്

Written By Muhimmath News on Saturday, 11 August 2018 | 11:22
























ദമ്മാം: ജാമിഅ സഅദിയ്യ അറബിയ ദമ്മാം കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ശരികത്തു മുഹമ്മദ് അല്‍ വലയാനിയുടെ കീഴില്‍ ഈവര്‍ഷം ഹജ്ജിനു പോകുന്ന ഹാജിമാര്‍ക്ക് നടത്തിയ ഹജ്ജ് പഠനപരമ്പരക്ക് പ്രൗഢ സമാപനം. 

നാല് വാരങ്ങളിലായി സീക്കോ സഅദിയ മജ്‌ലിസില്‍ നടത്തിയ മലയാളികള്‍ക്കുള്ള ക്ലാസ്സിന് അബ്ദുറസാഖ് സഖാഫിയും മറു ഭാഷാപഠന ക്ലാസ്സിന് ഹബീബ് സഖാഫിയും നേതൃത്വം നല്‍കി.
സമാപനസംഗമത്തില്‍ സയ്യിദ് ഷറഫുദ്ദീന്‍  സഅദി അല്‍ മുഖൈബിലി  പ്രാര്‍ത്ഥന നടത്തി. 

















സയ്യിദ് ശുകൂര്‍ അല്‍ഐദറൂസി,സയ്യിദ് മുസ്തഫ തങ്ങള്‍ ആദൂര്‍,യൂസുഫ് സഅദി അയ്യങ്കേരി, മുബാറക് സഅദി വണ്ടൂര്‍,  മുഹമ്മദ് സഅദി ആദൂര്‍, ലത്തീഫ് പള്ളത്തടക്ക, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, ഹസൈനാര്‍ ഹാജി പജ്യോട്ട, മഹ്മദ് പൂച്ചക്കാട്, അബ്ദുല്‍ കാദിര്‍ സഅദി കൊറ്റുമ്പ, അബ്ദുറഹ്മാന്‍ മദനി ഉര്‍ണി, ബ്ദുല്‍റഹ്മാന്‍ സഖാഫി ഉക്കിനടക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. 
ഹാജിമാര്‍ ദുല്‍ഹിജ്ജ അഞ്ചിന് യാത്ര തിരിക്കും. യാത്രയയപ്പ് സംഗമം  അഞ്ചിന് രാവിലെ 8 മണിക്ക് ദമ്മാം ഹോളിഡേയ്‌സ് ഹോട്ടലില്‍  നടക്കും.

ഫോട്ടോ :ജാമിഅ സഅദിയ അബിയെ  ദമ്മാം കമ്മിറ്റി നടത്തിയ ഹജ്ജ് പഠന  ക്ലാസ്സില്‍ പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍റസാക് സഖാഫി അട്ടഗോളി  ക്ലാസ്സെടുക്കുന്നു   

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved