Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page























ദമ്മാം: ജാമിഅ സഅദിയ്യ അറബിയ ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശരികത്തു മുഹമ്മദ് വലയാനി ഗ്രൂപിന്റെ് അംഗീകാരത്തോടെ 150 ഹാജിമാര്‍ ദമ്മാമില്‍ നിന്നും യാത്രതിരിച്ചു. മദീന വഴി ശനിയാഴ്ച ഉച്ചക്ക് മിനായില്‍ എത്തും.അവശേഷിക്കുന്ന 50 ഹാജിമാര്‍ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം  പുറപ്പെടും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്കുള്ള പ്രൌഡമായ യാത്രയപ്പ് സംഗമം ദമ്മാം ഹോളിഡെയ്‌സ് ഹോട്ടലില്‍ നടന്നു. കേരളത്തില്‍  പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും നടന്നു.

സഅദിയ ദമ്മാം കമ്മിറ്റി പ്രസിഡന്റ് കുഞ്ചാര്‍ അബ്ബാസ് ഹാജിയുടെ അധ്യക്ഷതയില്‍  അബ്ദുറസാഖ്  സഖാഫി ഉദ്ഘാടനം ചെയ്തു.സയ്യിദ്  ശുകൂര്‍  അല്‍ ഐദറൂസി പ്രാര്‍ത്ഥന നടത്തി. 



ഐ.സി.എഫ്  ഈസ്റ്റേണ്‍  പ്രൊവിന്‍സ് സെക്രട്ടറി അന്‍വര്‍ കളറോഡ്, ദമ്മാം സെന്‍ട്രല്‍ സെക്രട്ടറി ശരീഫ് സഖാഫി,സഅദിയ അല്‍ ഹസാ പ്രെസിഡന്റ് ഷാഫി ഹാജി,ഹമീദ്  വടകര,യൂസുഫ് സഅദി അയ്യങ്കേരി,ഹബീബ്  സഖാഫി,അമാന മുഹമ്മദ്,മൊയ്തീന്‍  ഹാജി കൊടിയമ്മ ,ഹസൈനാര്‍ ഹാജി പജ്യോട്ട ,ഹബീബ്  തളങ്കര തുടങ്ങിയവര്‍  പ്രസംഗിച്ചു.ലത്തീഫ്  പള്ളത്തടക്ക  സ്വാഗതവും  മുഹമ്മദ്  കുഞ്ഞി  ഉളുവാര്‍  നന്ദിയും  പറഞ്ഞു 
Leave A Reply