Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » സര്‍ഗ്ഗാത്മകത ധര്‍മ്മത്തില്‍ ചിലവഴിക്കുക: ഹമീദ് മൗലവി ആലമ്പാടി

സര്‍ഗ്ഗാത്മകത ധര്‍മ്മത്തില്‍ ചിലവഴിക്കുക: ഹമീദ് മൗലവി ആലമ്പാടി

Written By Muhimmath News on Monday, 13 August 2018 | 20:27

         
ദേളി. സര്‍ഗ്ഗാത്മക കഴിവുകള്‍ സമൂഹത്തിന്റെ  നന്മക്കായി വിനിയോഗിക്കണമെന്നും കലകളില്‍ സാമൂഹിക നന്മ ലക്ഷ്യം വെക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി പറഞ്ഞു. സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദിലെ വാര്‍ഷിക പരിപാടിയായ വര്‍ണോത്സവ്-18 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
  
സഅദിയ്യ കെ. ഇ.എം എസ്  ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്വാതന്ത്ര ദിനാഘോഷം, സ്‌പോട്‌സ് ആന്റ് ഗെയിംസ് മീറ്റ്,  ഫെസ്റ്റിവല്‍,സയന്‍സ് ഫെസ്റ്റ്, എക്‌സിബിഷന്‍, ഹോണറിംഗ് സെറിമണി, ബുര്‍ദാ ആസ്വാദനം, തുടങ്ങിയ സെഷനുകള്‍ നടക്കും.
                       
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉസ്മാന്‍ റസാ സഅദി കൊട്ടപ്പുറം അദ്ധ്യക്ഷനായി. അബൂ ത്വാഹിര്‍ സഅദി വളാഞ്ചേരി, നാഗേഷ് മാസ്റ്റര്‍ മല്ലം, ഉസ്മാന്‍ മാസ്റ്റര്‍ ആദൂര്‍, സ്‌നേഹേഷ് മാസ്റ്റര്‍ മേല്‍പറമ്പ്്, ഫിറോസ് എ.എം. കോട്ട, തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ആഗസ്ത് 18 ശനിയാഴ്ച്ച ഗ്രാന്റ് ഫിനാലെ യോടുകൂടി വര്‍ണോല്‍സവ് പരിപാടികള്‍ക്കു തീരശീല വീഴും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved