Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , » എസ്എസ്എഫ് ബദിയഡുക്ക ഡിവിഷന്‍ സാഹിത്യോത്സവ് അര്‍ളടുക്കയില്‍ ശനിയാഴ്ച തുടക്കമാവും

എസ്എസ്എഫ് ബദിയഡുക്ക ഡിവിഷന്‍ സാഹിത്യോത്സവ് അര്‍ളടുക്കയില്‍ ശനിയാഴ്ച തുടക്കമാവും

Written By Muhimmath News on Friday, 3 August 2018 | 10:52
അര്‍ളടുക്ക: വിദ്യാര്‍ത്ഥികളുടെ കലാവാസനകള്‍ പരിപോഷിക്കുന്നതിനായി 
എസ്എ സ്എഫ് നടത്തിവരുന്ന സാഹിത്യോത്സവ് ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍ എന്നീ ഘടകങ്ങളില്‍ പൂര്‍ത്തികരിച്ച് ഡിവിഷന്‍ തല മത്സരം ആഗസ്ത് 4,5 തീയ്യതികളില്‍ അര്‍ളടുക്കയില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹും ഇര്‍ഷാദ്, സ്വാബിര്‍ നഗരിയില്‍ നടക്കും. എട്ട് സെക്ടറില്‍ നിന്ന് വിജയിച്ച അഞ്ഞുറോളം പ്രതിഭകള്‍ സബ്ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളില്‍ മാറ്റുരക്കും. 
4 ന് വൈകുന്നേരം 4 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ ഇബ്രാഹിം സഖാഫി പുണ്ടൂര്‍ പതാക ഉയര്‍ത്തും.

ഉദ്ഘാടന സമ്മേളനം സയ്യിദ് യു.പി.എസ് അലവിക്കോയ തങ്ങള്‍ അല്‍ജിഫ്രിയുടെ അദ്ധ്യക്ഷതയില്‍ കാസറഗോഡ് ഡി വൈ എസ് പി. എം.വി സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. ബദിയഡുക്ക എസ്.ഐ മെല്‍ബിന്‍ ജോസ് അവാര്‍ഡ് ദാനം നിര്‍വഹിക്കും. രവീന്ദ്രന്‍ പാടി മുഖ്യാതിഥിയായി സംബന്ധിക്കും. സാദിഖ് ആവള സന്ദേശ പ്രഭാഷണം നടത്തും.

ഒ .പി ഹനീഫ, ജിഎസ് അബ്ദുല്ല ഹാജി, അബ്ദുല്ല സഖാഫി പൈക്ക, അബ്ദു റഹ്മാന്‍ ഹാജി ഖത്തര്‍, സി.ഗോപാലന്‍, നാരായണന്‍, മാധവന്‍, മൊയ്തീന്‍ പി, ഉമ്മര്‍ കെ.എം,നംഷീര്‍ അര്‍ളടുക്ക, അബ്ദുല്ല പൊവ്വല്‍, ഹാരിസ് സഖാഫി കൊമ്പോട് ,സഫ്വാന്‍ ഹിമമി സഖാഫി ആദൂര്‍, നൗഷാദ് ഹിമമി മാസ്തിക്കുണ്ട്, കാദര്‍ കൊറ്റുമ്പ തുടങ്ങിയവര്‍ സംബന്ധിക്കും.
മജീദ് ഫാളിലി കുണ്ടാര്‍ സ്വാഗതവും ഉമൈര്‍ ഹിമമി സഖാഫി ദേലംപാടി നന്ദിയും പറയും.

വൈകുന്നേരം 7 മണിക്ക് ആത്മീയ സമ്മേളനം സയ്യിദ് ഹസന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹിന്റെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിക്കും.സയ്യിദ് ജലാലുദ്ധീന്‍ ഹാദി കുണ്ടാറിന്റെ അദ്ധ്യക്ഷതയില്‍ മുഹമ്മദ് റഫീഖ് സഖാഫി ദേലംപാടി ഉദ്ഘാടനം ചെയ്യും.അശ്രഫ് ജൗഹരി എരുമാട് മുഖ്യ പ്രഭാഷണം നടത്തും.അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ഹാരിസ് ഹിമമി സഖാഫി പരപ്പ, കെഎച്ച് അബ്ദുല്ല മാസ്റ്റര്‍, വാഹിദ് സഖാഫി, ബഷീര്‍ സഖാഫി കൊല്യം, എകെ സഖാഫി കന്യാന, അബൂബക്കര്‍ സഅദി നെക്രാജെ, അബ്ദുല്ല സഅദി തുപ്പക്കല്‍, അബ്ദു റഹ്മാന്‍ സഅദി പരപ്പ, ഹുസൈന്‍ കൊമ്പോട്, റസൂദ് നെക്രാജെ, ജഅഫര്‍ ഹിമമി ചര്‍ളടുക്ക തുടങ്ങിയവര്‍ സംബന്ധിക്കും. ഫൈസല്‍ സൈനി സഖാഫി പെര്‍ഡാല സ്വാഗതവും ലത്വീഫ് അര്‍ളടുക്ക നന്ദിയും പറയും.

5 ന് ഞായാറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് അബ്ദുല്‍ മജീദ് മൗല അല്‍അഹ്ദല്‍ ആദൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും.കബീര്‍ ഹിമമി സഖാഫി ഗോളിയഡുക്കയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ അല്‍ബാഹസന്‍ ഉദ്ഘാടനം ചെയ്യും. സി എന്‍ ജാഫര്‍ സ്വാദിഖ് അനുമോദന പ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍അഹ്ദല്‍ കണ്ണവം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ എന്നിവര്‍ ട്രോഫി വിതരണം ചെയ്യും.

ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, സത്താര്‍ കോരിക്കാര്‍ എന്നിവര്‍ സമ്മാന ദാനം നിര്‍വഹിക്കും.
സയ്യിദ് മുഈനുദ്ധീന്‍ തങ്ങള്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍, സിദ്ധീഖ് പൂത്തപ്പലം, എം പി അബ്ദുല്ല ഫൈസി നെക്രാജെ എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.സ്വലാഹുദ്ധീന്‍ അയ്യൂബി, അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം, അബൂബക്കര്‍ സഖാഫി പാവൂറട്ക്ക  എന്നിവര്‍ പ്രസംഗിക്കും.
ഇബ്രാഹിം സഖാഫി അര്‍ളടുക്ക, ഹസൈനാര്‍ മിസ്ബാഹി, ഹൈദര്‍ ജൗഹരി കാനക്കോട്, താജുദ്ധീന്‍ നെല്ലിക്കട്ട, നൂറദ്ധീന്‍ നെല്ലിക്കട്ട, അബൂബക്കര്‍ ബെളിഞ്ച എന്നിവര്‍ സംബന്ധിക്കും. കരീം ജൗഹരി ഗാളിമുഖ സ്വാഗതവും അസ്ലം അഡൂര്‍ നന്ദിയും പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved