Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » , » എസ് എസ് എഫ് ബദിയഡുക്ക ഡിവിഷന്‍ സാഹിത്യോത്സേവ്; ചെര്‍ക്കള സെക്ടര്‍ ജേതാക്കള്‍

എസ് എസ് എഫ് ബദിയഡുക്ക ഡിവിഷന്‍ സാഹിത്യോത്സേവ്; ചെര്‍ക്കള സെക്ടര്‍ ജേതാക്കള്‍

Written By Muhimmath News on Monday, 6 August 2018 | 17:14


നെല്ലിക്കട്ട: രണ്ട് ദിവസങ്ങളിലായി അര്‍ളടുക്കയില്‍ നടന്ന എസ്.എസ്.എഫ്. ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവില്‍ ചെര്‍ക്കള സെക്ടര്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷവും ജേതാക്കളായി . ഇഞ്ചിടിഞ്ച് പോരട്ടാണ് നടന്നത് 397 പോയിന്റ് നേടി ടീം ചെര്‍ക്കള സെക്ടര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍, ഒരു പോയിന്റ് വ്യത്യാസത്തില്‍ ദേലംപാടി സെക്ടറിന് ഒന്നാം സ്ഥാനം നഷ്ടമായി, 396 പോയിന്റ് നേടി ദേലംപാടി സെക്ടര്‍ രണ്ടാംസ്ഥാനം നേടി. 332 പോയിന്റുമായി പള്ളങ്കോട് സെക്ടര്‍ മൂന്നാം സ്ഥാനവും നേടി.

ചെര്‍ക്കള സെക്ടറിലെ ഉവൈസ് ടി.കെ കലാപ്രതിഭയായി, ആദൂര്‍ സെക്ടറിലെ ഫായിസ് സര്‍ഗ പ്രതിഭയായി, എട്ട് സെക്ടറുകളില്‍ നിന്ന് 500ല്‍ പരം മത്സരത്ഥികളാണ് സാഹിത്യോത്സേവില്‍ പങ്കെടുത്തത്.

സമാപന സംഗമം എസ്.എസ്.എഫ്. സംസ്ഥാന ക്യാബിനറ്റ് സെക്രട്ടറി സി.എന്‍. ജാഫര്‍ സ്വാദിഖ് ഉദ്ഘാടനം നിര്‍വഹിച്ചു. എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ പ്രസിഡന്റ് കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക അധ്യക്ഷത വഹിച്ചു.

സയ്യിദ് യു. പി.എസ് അലവിക്കോയ തങ്ങള്‍ ട്രോഫി സമ്മാനിച്ചു.
സയ്യിദ് ജലാലുദ്ധീന്‍ ഹാദി, ജി.എസ് അബ്ദുല്ല ഹാജി സ്‌നേഹോപഹാരം നല്‍കി. ഇബ്രാഹീം സഖാഫി പുണ്ടൂര്‍, ലത്തീഫ് അര്‍ലടുക്ക, ഇബ്രാഹിം ഹിമമി കോമ്പോട്, ഇബ്രാഹിം ഹാജി.എ എം. അബ്ദുല്ല പി.എം ,ഖാദര്‍ കൊറ്റുംമ്പ, തുടങ്ങിയവര്‍ പ്രസംഗിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved