Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: മുന്‍കാല ഓര്‍മകള്‍ അയവിറക്കി അവര്‍ ഒരുമിച്ചു. പഴയകാല സംഘടനാ പ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള സംഗമം നവ്യാനുഭനവമായി.  ജില്ലാ സാഹിത്യോത്സവ് ഭാഗമായി സംഘടിപ്പിച്ച 'ഓര്‍മക്കൂട്ടം' പരിപാടിയിലാണ് മുന്‍കാല ജില്ലാ ഭാരവാഹികള്‍ സംഗമിച്ചത്. 
മുന്‍കാല പ്രവര്‍ത്തനങ്ങളിലെ പ്രയാസങ്ങളും സന്തോഷങ്ങളും അയവിറക്കിയ സംഗമം ജില്ലയുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ചരിത്രം പഠിക്കാനുള്ള വേദിയായി മാറി. ഈമാസം 11, 12 തിയതികളില്‍ കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് നടക്കുന്ന ജില്ലാ സാഹിത്യോത്സവിന്റെ മുന്നോടിയായാണ് പഴയകാല നേതാക്കള്‍ സംഗമിച്ചത്.


ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂരിന്റെ അധ്യക്ഷതയില്‍ മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു. സയ്യിദ് സിദ്ദീഖ്  തങ്ങള്‍ മാണിമൂല പ്രാര്‍ഥന നടത്തി. അബ്ദുര്‍റഹ്മാന്‍ സഖാഫി, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി, അശ്‌റഫ് അശ്‌റഫി, മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, കരീം ദര്‍ബാര്‍കട്ട, സി എന്‍ ജഅഫര്‍, റഫീഖ് സഖാഫി ചേടിക്കുണ്ട്, ജമാല്‍ സഖാഫി, ഫാറൂഖ് കുബനൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

സ്വാദിഖ് ആവളം സ്വാഗതവും ശക്കീര്‍ എം ടി പി നന്ദിയും പറഞ്ഞു. 

Leave A Reply