Latest News :
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കും; എസ് വൈ എസ് പടയൊരുക്കത്തിന് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കം
Home » , , , » ജില്ലാ സാഹിത്യോത്സവ്; പന്തലിന് കാല്‍നാട്ടി; ഡിവിഷന്‍ സാഹിത്യോത്സവുകള്‍ ഞായറാഴ്ച സമാപിക്കും

ജില്ലാ സാഹിത്യോത്സവ്; പന്തലിന് കാല്‍നാട്ടി; ഡിവിഷന്‍ സാഹിത്യോത്സവുകള്‍ ഞായറാഴ്ച സമാപിക്കും

Written By Muhimmath News on Saturday, 4 August 2018 | 19:47


കാഞ്ഞങ്ങാട്: വസന്തവും നന്മയും ഒരു പോലെ അടയാളപ്പെടുത്തി സമൂഹിക രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് വേദിയായ സാഹിത്യോത്സവിന്റെ യൂണിറ്റ് സെക്ടര്‍ മത്സരങ്ങള്‍ക്ക് ശേഷം ഡിവിഷന്‍ സാഹിത്യോത്സവുകള്‍ക്ക് ഇന്ന് സമാപ്തിയാകും.

ജില്ലയിലെ ഏഴ് ഡിവിഷനിലും സാഹിത്യോത്സവ് സമാപിക്കുമ്പോള്‍ ഇരുവത്തി അഞ്ചാമത് ജില്ലാതല മത്സരത്തിന് കാഞ്ഞങ്ങാട് പഴയ കടപ്പുറത്താണ് വേദി ഒരുങ്ങുന്നത്.

ആഗസ്റ്റ് 11, 12 തിയ്യതികളില്‍ നടക്കുന്ന പ്രൗഢമായ പരിപാടിയുടെ പ്രവര്‍ത്തനത്തിലാണ് സംഘാടക സമിതിയും പ്രദേശിക സംഘടനാ പ്രവര്‍ത്തകരും.

പരിപാടിയുടെ പന്തലിന് കാല്‍ നാട്ടല്‍ കര്‍മ്മം പഴയ കടപ്പുറത്ത് സയ്യിദ് യു.പി.എസ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍ നിര്‍വ്വഹിച്ചു.

കാടാച്ചിറ അബ്ദു റഹ് മാന്‍ മുസ്ലിയാര്‍, എം അബ്ദുറഹ് മാന്‍ സഖാഫി, അബ്ദുല്‍ ഹമീദ് മദനി ബല്ലാകടപ്പുറം, അഷ്‌റഫ് അശ്‌റഫി ആറങ്ങാടി, വി സി അബ്ദുല്ലാഹി സഅദി, അബ്ദു സത്താര്‍ പഴയ കടപ്പുറം ,സ്വാദിഖ് ആവ ളം ,മടിക്കൈ അബ്ദുല്ല ഹാജി, ഹമീദ് മൗലവി കൊളവയല്‍, ബഷീര്‍ മങ്കയം, നൗഷാദ് അഴിത്തല, മുസ്തഫ ഫൈസി, ബഷീര്‍ സഖാഫി തൈക്കടപ്പുറം, മഹ് മൂദ് അംജദി, പി കെ മഹ്മൂദ് ഹാജി ,റിയാസ് പഴയ കടപ്പുറം സംബന്ധിച്ചു


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved