Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , , , » ജില്ലാ സാഹിത്യോത്സവിന് ഇനി ഏഴുനാള്‍; പഴയ കടപ്പുറം ഒരുങ്ങുന്നു; പന്തല്‍ കാല്‍നാട്ടുകര്‍മ്മം വെള്ളിയാഴ്ച

ജില്ലാ സാഹിത്യോത്സവിന് ഇനി ഏഴുനാള്‍; പഴയ കടപ്പുറം ഒരുങ്ങുന്നു; പന്തല്‍ കാല്‍നാട്ടുകര്‍മ്മം വെള്ളിയാഴ്ച

Written By Muhimmath News on Thursday, 2 August 2018 | 19:43


കാഞ്ഞങ്ട്: 25ാമത് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിനെ വരവേല്‍ക്കാന്‍ പഴയ കടപ്പുറം ഒരുങ്ങുന്നു. രണ്ടു ദിനങ്ങളിലായി നടക്കുന്ന കലാമത്സരം ഏറ്റവും മികവുറ്റതാക്കാനും എത്തിപ്പെടുന്ന കലാപ്രതിഭകളെ സ്വീകരിക്കാനും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. സാഹിത്യോത്സവ് പഴയകടപ്പുറത്തെ ആഘോഷമാക്കാന്‍ സുന്നി സംഘടനാ നേതാക്കള്‍ സജീവമായി രംഗത്തുണ്ട്.


കലാമത്സരങ്ങളുടെ സുഗമായ നടത്തിപ്പിന് വിശാലമായ പന്തലുകളാണ് ഒരുക്കുന്നത്. വേദികള്‍, ഭക്ഷണശാല തുടങ്ങിയവ മികവുറ്റ സൗകര്യങ്ങളോടു കൂടിയ പന്തല്‍ നിര്‍മാണമാണ് നടത്തുന്നത്. പന്തല്‍ കാല്‍നാട്ടകര്‍മം വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം കെ പി എസ് തങ്ങള്‍ ബേക്കല്‍ നിര്‍വഹിക്കും. 

മദനി അബ്ദുല്‍ ഹമീദ്, അബ്ദുര്‍റഹ്മാന്‍ സഖാഫി, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, സത്താര്‍ പഴയ കടപ്പുറം, വി സി അബ്ദുല്ലാഹി സഅദി, അബ്ദുര്‍റഹ്മാന്‍ അശ്‌റഫി, സി പി അബ്ദുല്‍കരീം ഹാജി, ബശീര്‍ മങ്കയം, റിയാസ് പഴയ കടപ്പുറം തുടങ്ങിയ പ്രമുഖരും സ്വാഗതസംഘം ഭാരവാഹികള്‍, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved