കുമ്പള: കാഞ്ഞങ്ങാട് നടന്ന എസ് എസ് എഫ് ഇരുപത്തിയഞ്ചാമത് സാഹിത്യോത്സവില്‍ മല്‍സരിച്ചു ജേതാക്കളായ പേരാല്‍ യൂണിറ്റിലെ യൂനുസ് കാമണാല്‍(ഡിജിറ്റല്‍ ഡിസൈന്‍), മുസമ്മില്‍ പേരാല്‍(പ്രസംഗം, ബുക്ക് ടെസ്റ്റ്), ഷഹീര്‍ കാമണാല്‍(ഖിറാഅത്ത് ), ജിയാദ് പേരാല്‍(സബ്ജൂനിയര് പ്രസംഗം) എന്നിവരെ നാട്ടിലെ സുന്നി കൂട്ടായ്മ അനുമോദിച്ചു. പേരാലിന് അഭിമാനമാണ് ഇവര്‍ നേടിയ വിജയമെന്ന് കേരള മുസ്ലിം ജമാഅത്ത് കുമ്പള സോണ്‍ സെക്രട്ടറി മുഹമ്മദ് ഹാജി പേരാല്‍ അനുമോദന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. അബ്ദുറഹ്മാന് മുസ്ലിയാര് കമണാല് എസ് വൈ എസ് ദുബായ് സാരഥി ശരീഫ് പേരാല്‍, മൊയ്ദീന് ദീനടുക്കം,അലി അന്‍സാര്‍ ഹിമമി സഖാഫി, അസീസ് പേരാല്‍, ഹിമമി മുഹമ്മദ് അലി സിറാജ് സഖാഫി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറി അബ്ദുറഹ്മാന് ഔഫ് പേരാല്‍ നന്ദിയും പറഞ്ഞു.