Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , , , » ഇനി കലയുടെ രണ്ടുനാള്‍: എസ് എസ് എഫ് ഇരുപത്തി അഞ്ചാമത് ജില്ലാ സാഹിത്യോത്സവ് ശനിയാഴ്ച തുടങ്ങും

ഇനി കലയുടെ രണ്ടുനാള്‍: എസ് എസ് എഫ് ഇരുപത്തി അഞ്ചാമത് ജില്ലാ സാഹിത്യോത്സവ് ശനിയാഴ്ച തുടങ്ങും

Written By Muhimmath News on Friday, 10 August 2018 | 21:56


കാഞ്ഞങ്ങാട്: എസ് എസ് എഫ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന്റെ ഇരുപത്തി അഞ്ചാമത് ജില്ലാ മത്സരം ഇന്നും നാളെയുമായി കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് നടക്കും.

ജില്ലയിലെ 389 യൂണിറ്റുകളിലെ ബ്ലോക്കുതലങ്ങളില്‍ നിന്നും മത്സരിച്ച് സെക്ടര്‍ ഡിവിഷന്‍ മത്സരങ്ങളില്‍ യോഗ്യത നേടിയ 700 പ്രതിഭകളാണ് ജില്ലാ മത്സരത്തിനെത്തുന്നത്. കൂടാതെ ജില്ലയിലെ പ്രധാന കാമ്പസുകളില്‍ നിന്നും മത്സരിച്ച് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളും മത്സരാര്‍ഥികളായെത്തും. 

സബ് ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, സീനിയര്‍, ജനറല്‍ തുടങ്ങി ആറ് വിഭാഗങ്ങളിലായി 130  ഇനങ്ങള്‍ പ്രത്യേകം സജ്ജമാക്കിയ ഏഴ് വേദികളില്‍ നടക്കും.

പരിപാടി ശനിയാഴ്ച വൈകുന്നേരം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത എഴുത്തുകാരനും സാഹിത്യ പ്രവര്‍ത്തകനുമായ പി.സുരേന്ദ്രന്‍ മുഖ്യാതിഥി ആയിരിക്കും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും
എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി സന്ദേശ പ്രഭാഷണം നടത്തും.

കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ പ്രസംഗിക്കും. സാമൂഹിക സാംസ് കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ഞായറാഴ്ച വൈകുന്നേരം പരിപാടികള്‍ സമാപിക്കും. പരിപാടിയുടെ ഭാഗമായി സാഹിത്യോത്സവ് നഗരിയില്‍ ഐ.പി.ബി ബുക്ക് ഫെയര്‍  ഒരുക്കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved