Latest News :
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Home » , , , , , » ഒരുക്കങ്ങളായി; എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് ശനിയാഴ്ച പഴയ കടപ്പുറത്ത് തുടക്കമാവും

ഒരുക്കങ്ങളായി; എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് ശനിയാഴ്ച പഴയ കടപ്പുറത്ത് തുടക്കമാവും

Written By Muhimmath News on Wednesday, 8 August 2018 | 12:55

കാഞ്ഞങ്ങാട്: എസ് എസ് എഫ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന്റെ ഇരുപത്തി അഞ്ചാമത് ജില്ലാ മത്സരം ആഗസ്ത് 11, 12 തിയ്യതികളില്‍ കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് നടക്കും.
കഴിഞ്ഞ ഇരുപത്തി അഞ്ച് വര്‍ഷം കൈരളിക്ക് കലയെ ധര്‍മ്മമറിഞ്ഞും മര്‍മ്മം നോക്കിയും പ്രയോഗിക്കാന്‍ പഠിപ്പിച്ച കലാവസന്തമാണ് സാഹിത്യോത്സവ്.

അസഹിഷ്ണുതയും ഫാഷിസവും വാഴുന്ന വര്‍ത്തമാനകാലത്ത് ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്  കലാ സാഹിത്യമത്സരങ്ങള്‍  എന്ന സന്ദേശമാണ് ഓരോ സാഹിത്യോത്സവുകളും സമൂഹത്തിനും പുതു തലമുറക്കും നല്‍കി കൊണ്ടിരിക്കുന്നത്.

ജില്ലയിലെ 389 യൂണിറ്റുകളിലെ ബ്ലോക്കുതലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് സെക്ടര്‍ ഡിവിഷന്‍ മത്സരങ്ങളില്‍ യോഗ്യത നേടിയ 700 പ്രതിഭകളാണ് ജില്ലാ മത്സരത്തിനെത്തുന്നത്.
കൂടാതെ ജില്ലയിലെ പ്രധാന കാമ്പസുകളില്‍ നിന്നും യോഗ്യത നേടിയ വിദ്യാര്‍ത്ഥികളും മത്സരാര്‍ഥികളായെത്തും. 

സബ് ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, സീനിയര്‍, ജനറല്‍ തുടങ്ങി ആറ് വിഭാഗങ്ങളിലായി 130  ഇനങ്ങള്‍ പ്രത്യേകം സജ്ജമാക്കിയ ഏഴ് വേദികളില്‍ നടക്കും.

ആഗസ്റ്റ് 11 ശനിയാഴ്ച്ച വൈകുന്നേരം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി അദ്ധ്യക്ഷത വഹിക്കും.
പ്രശസ്ത എഴുത്തുകാരനും സാഹിത്യ പ്രവര്‍ത്തകനുമായ പി.സുരേന്ദ്രന്‍ മുഖ്യാതിഥി ആയിരിക്കും.

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പ്രാരംഭ  പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും
എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി സന്ദേശ പ്രഭാഷണം നടത്തും. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ പ്രസംഗിക്കും.

ഞായറാഴ്ച്ച ഉച്ച തിരിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷന്‍ താജു ശ്ശരീഅ: അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാന കാബിനറ്റ് സെക്രട്ടറി സി.എന്‍ ജാഫര്‍ അനുമോദന പ്രഭാഷണവും സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട
ട്രോഫി വിതരണവും നിര്‍വഹിക്കും. മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അഷ്‌റഫ് സഅദി ആരിക്കാടി  പ്രസംഗിക്കും.
സാമൂഹിക സാംസ് കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും

പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 8 ബുധനാഴ്ച്ച മഹ്‌ളറത്തുല്‍ ബദ് രിയ്യ, ആഗസ്ത് 9 വ്യാഴം രാത്രി 8:30ന്ന്  നൗഫല്‍ സഖാഫി കളസയുടെ മത പ്രഭാഷണം, ആഗസ്ത് 10 വെള്ളി രാത്രി 8:30 ന് ത്വാഹാ തങ്ങളുടെ നേതൃത്വത്തില്‍ ബുര്‍ദ ആസ്വാദനം നടക്കും. സാഹിത്യോത്സവ് നഗരിയില്‍ ഐ.പി.ബി ബുക്ക് ഫെയര്‍ ഒരുക്കിയിട്ടുണ്ട്.

 സമ്മേളനത്തില്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല് തങ്ങള്‍, സാദിഖ ആവളം, അബ്ദുല്‍ ഹമീദ് മദനി ബല്ല കടപ്പുറം 
അഷ്റഫ് അശ്റഫി ആറങ്ങാടി, അബ്ദുസ്സത്താര്‍ പഴയ കടപ്പുറം, സി.എ ഹമീദ് മൗലവി കൊളവയല്‍, ബഷീര്‍ മങ്കയം, മൂസ പടന്നക്കാട്, മടിക്കൈ അബ്ദില്ല ഹാജി, റിയാസ് പഴയ കടപ്പുറം, ഇര്‍ഷാദ് സൈനി 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved