Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാഞ്ഞങ്ങാട്: എസ് എസ് എഫ് ഇരുപത്തി അഞ്ചാമത് ജില്ലാ സാഹിത്യോത്സവിന് പ്രൗഢമായ സമാപനം. കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടി എട്ട് വേദികളില്‍ ജില്ലയിലെ 389 യൂണിറ്റില്‍നിന്ന് തിരഞ്ഞെടുത്ത 700 മത്സരികളാണ് 130 ഇനങ്ങളില്‍ മത്സരിച്ചത്.

ടീം കാസറകോഡ് 519 പോയിന്റ് നേടി കലാ കിരീടത്തില്‍ മുത്തമിട്ട് വിജയം ആവര്‍ത്തിച്ചു. മഞ്ചേശ്വരം ഡിവിഷന്‍ 419 പോയിന്റോടെ രണ്ടും ബദിയടുക്ക 352 പോയിന്റ് നേടി മൂന്നും സ്ഥാനം നേടി. കാമ്പസ് വിഭാഗത്തില്‍ സെന്‍ട്രല്‍ യൂണിവേഴ് സിറ്റി ഉദുമ ഒന്നും അക്കാദമി രണ്ടും സ്ഥാനം നേടി.

പരപ്പ ഡിവിഷനിലെ ശമ്മാസ് എസ്.കെ കലാ പ്രതിഭയായും കാസറ കോഡ് ഡിവിഷനിലെ മുഹമ്മദ് മിദ്‌ലാജ് സര്‍ഗ്ഗ പ്രതിഭയായും തിരഞ്ഞെടുത്തു.
പാടിയും പറഞ്ഞും നന്മയെ അടയാളപ്പെടുത്തി വരും കാലത്തെ സാമൂഹിക സാംസ്‌കാരിക ഇടപെടലിന്റെ ഊര്‍ജ്ജമുള്‍കൊണ്ടാണ് പ്രതിഭകള്‍ പിരിഞ്ഞത്.












സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അദ്ധ്യതയില്‍ സമസ്ത കേന്ദ്ര മുശാവ അംഗം അബ്ബാസ് ഉസ്താദ് മഞ്ഞനാടി ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുറശീദ് നരിക്കോഡ് അനുമോദന പ്രഭാഷണം നടത്തി.
സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വിവി രമേശന്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി, കരീം മാസ്റ്റര്‍ ഡി.കെ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അഷ്‌റഫ് അഷ്‌റഫി, മദനി ഹമീദ്, സമ്മാന വിതരണം നടത്തി.

മഹ്മൂദ് മുറിയനാവി, അഷറഫ് കരിപ്പൊടി വി സി അബ്ദുല്ലാഹി സഅദി, അഷ്‌റഫ് അബ്ദു സത്താര്‍ പഴയ കടപ്പുറം, ബശീര്‍ മങ്കയം, ഹമീദ് മൗലവി കൊളവയല്‍, സിദ്ദീഖ് പൂത്തപ്പലം, സ്വാദിഖ് ആവളം
പ്രസംഗിച്ചു.ാടനം ചെയ്യുന്നു

Leave A Reply