Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , , » ബലി പെരുന്നാള്‍ നല്‍കുന്ന സന്ദേശം ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും- എസ് എസ് എഫ്

ബലി പെരുന്നാള്‍ നല്‍കുന്ന സന്ദേശം ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും- എസ് എസ് എഫ്

Written By Muhimmath News on Tuesday, 21 August 2018 | 18:00


കാസറകോട്: ത്യാഗത്തിന്റെ ഓര്‍മ്മകള്‍ പുതുക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ച് വിശ്വാസികള്‍ ബലിപെരുന്നാള്‍ സുദിനത്തെ വരവേല്‍ക്കുന്നു.

സമൂഹത്തില്‍ ശാന്തിയും സമാധാനവും നില നിര്‍ത്തണമെന്നും അതോടൊപ്പം മൈത്രിയുടെയും സഹോദര്യത്തിന്റെയും ദിനങ്ങള്‍ പുലരണമെന്നുമാണ് ബലി പെരുന്നാള്‍ നല്‍കുന്ന വിശുദ്ധ സന്ദേശം എന്ന് എസ് എസ് എഫ് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.

പൊള്ളുന്ന മണല്‍ക്കാട്ടില്‍ പ്രിയതമയേയും കൈക്കുഞ്ഞിനേയും തനിച്ചാക്കി ദൈവ നിയോഗത്തിലേക്കു യാത്രയായ കര്‍മ്മയോഗിയായ പ്രവാചകന്‍ ഇബ്രാഹിം (അ) ഉഷ്ണഭൂമിയില്‍ ദാഹിച്ചു തളര്‍ന്ന പിഞ്ചു കുഞ്ഞ് വെള്ളത്തിനായി കരഞ്ഞു തളര്‍ന്നപ്പോള്‍ വിശന്നു പൊരിഞ്ഞ തന്റെ മാറില്‍ കുഞ്ഞിനു നല്‍കാന്‍ ഒരിറ്റു മുലപ്പാല്‍ പോലും ഇല്ലെന്നറിഞ്ഞ ഹാജറാ ബീവി വിധിയെ പഴിച്ചില്ല.

ബലി പെരുന്നാള്‍ പകര്‍ന്ന് തരുന്നത് ആത്മ വിശ്വാസവും സഹനവും ത്യാഗവുമാണെന്നന്നും പ്രളയക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ട് ധുരിതത്തിലായവര്‍ ക്ഷമ കൈ കൊള്ളണമെന്നും ബലിപെരുന്നാള്‍ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved