Latest News :
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Home » , , , , » ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാറ്റിവയ്ക്കാന്‍ ശുപാര്‍ശ

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാറ്റിവയ്ക്കാന്‍ ശുപാര്‍ശ

Written By Muhimmath News on Thursday, 2 August 2018 | 21:42


തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാറ്റിവയ്ക്കാന്‍ ശുപാര്‍ശ. മതിയായ അധ്യയന ദിനങ്ങള്‍ ലഭിച്ചിട്ടില്ലാത്തതാണ് കാരണം. മാര്‍ച്ച് ആറിന് തുടങ്ങേണ്ടിയിരുന്ന പരീക്ഷ 13 ലേക്ക് മാറ്റിവയ്ക്കാനാണ് ശുപാര്‍ശ.

ഡിപിഐയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പരീക്ഷാ തീയതി മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാരാണ് അന്തിമതീരുമാനം കൈക്കൊള്ളേണ്ടത്.


മാര്‍ച്ച് 13 മുതല്‍ 27 വരെ പരീക്ഷ നടത്താനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. മതിയായ അധ്യയനദിവസങ്ങള്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവച്ചിരിക്കുന്നത്. മഴക്കെടുതിയും നിപ വൈറസ് ബാധയും കാരണം അധ്യയനദിനങ്ങളില്‍ നല്ലൊരു ഭാഗം നഷ്ടപ്പെട്ടിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved