Friday, 31 August 2018

യുവാവിനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


ആദൂര്‍: യുവാവിനെ വീടിന് സമീപത്തെ വനമേഖലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ കൊഡ്യപ്പദവിലെ പരേതരായ ദുഗ്ഗനായ്ക്ഗിരിജ ദമ്പതികളുടെ ഏക മകന്‍ ചരണ്‍ കുമാര്‍(18) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് ചരണിനെ മരിച്ച നിലയില്‍ കണ്ടത്. നേരത്തെ സുള്ള്യയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് ജോലി മതിയാക്കി നാട്ടിലെത്തിയതായിരുന്നു. 

പിന്നീട് മാതൃസഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇടക്കിടെ വീടിന് സമീപത്തുള്ള ഷെഡ്ഡിലും താമസിച്ചിരുന്നു. ഇന്നലെ മാതൃസഹോദരിയുടെ വീട്ടില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് വനമേഖലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. അതേസമയം മരിക്കുന്നുവെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചതായും പറയുന്നു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


SHARE THIS

Author:

0 التعليقات: