അര്‍ളടുക്ക: വിദ്യാര്‍ത്ഥികളില്‍ രാജ്യസ്നേഹവും അഖണ്ഡതാ ബോധവും വളര്‍ത്തിയെടുക്കാന്‍ സ്വാതന്ത്ര്യം അമൃതം എന്ന ശീര്‍ഷകത്തില്‍ സുന്നി ബാല സംഘം മദ്റസ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15ന് സിറാജുല്‍ ഹുദ മദ്റസ അര്‍ളടുക്കയില്‍ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാചരണം നടക്കും. പതാക ഉയര്‍ത്തല്‍, പ്രതിജ്ഞ, പ്രഭാഷണം എന്നിവ നടക്കും. സയ്യിദ് യു പിഎസ് അലവിക്കോയ അല്‍ ജിഫ്രി അര്ടുക്ക, ജിഎസ് അബ്ദുല്ല ഹാജി, മുഹമ്മദ് റഫീഖ് സഖാഫി ദേലംപാടി, അബ്ദുല്‍ മജീദ് ഫാളിലി കുണ്ടാര്‍, മുഹമ്മദ് മുസ്ലിയാര് ബെള്ളാരെ, അബ്ദു റഹ്മാന് മുസ്ലിയാര് അര്‍ളടുക്ക തുടങ്ങിയവര്‍ സംബന്ധിക്കും.