Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , , , , » ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.

ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.

Written By Muhimmath News on Sunday, 19 August 2018 | 19:24


കാസര്‍കോട്: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് എസ് വൈ എസ് സാന്ത്വനം വഴി നടത്തുന്ന ധനസമാഹരണം ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ സുന്നി സെന്ററില്‍ സമാപിച്ച  എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആഹ്വാനം ചെയ്തു. ഇന്നും നാളെയും വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ ധനസമാഹരണം പൂര്‍ത്തിയാക്കും.  

ഫണ്ട് സമാഹരണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ സുന്നി സെന്ററില്‍ കണ്‍ട്രോള്‍ റൂം തുറന്നു.  ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ്് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു.  സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവും, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ബശീര്‍ പുളിക്കൂര്‍, അശ്രഫ് കരിപ്പൊടി, അബ്ദുല്‍ കരീം മാസ്റ്റര്‍, അശ്രഫ് സഹ്‌രി, മൂസ സഖാഫി കളത്തൂര്‍, കുണിയ അഹ്മദ് മൗലവി, അബൂബക്കര്‍ കാമില്‍ സഖാഫി, എം പി അബ്ദുല്ല ഫൈസി, ബശീര്‍ മങ്കയും, അബ്ദു റസാഖ് സഖാഫി പള്ളങ്കോട്, ആബിദ് സഖാഫി മവ്വല്‍, ജമാല്‍ സഖാഫി ആദൂര്‍, മുഹമ്മദ് സഖാഫി തോക്കെ, ബശീര്‍ ഏണിയാടി, ഇല്യാസ് കൊറ്റുമ്പ, അബ്ദുല്ല ക്ലായിക്കോട്, റഫീഖ് സഖാഫി ചേടിക്കുണ്ട്, സത്താര്‍ പഴയകടപ്പുറം   തുടങ്ങിയവര്‍ സംബന്ധിച്ചു.      

കണ്‍ട്രോള്‍  റൂം കോ ഓഡിനേറ്റരായി അബ്ദു റസാഖ് സഖാഫി കോട്ടക്കുന്നിനെ നിയമിച്ചു. ഫോണ്‍  നമ്പര്‍: 7511162501. ജില്ലയില്‍ 12 സോണുകളിലേക്ക് മൂന്ന് വീതം കോഡിനേറ്റര്‍മാരെ നിയമിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved