Latest News :
Home » , , , , » എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും

എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും

Written By Muhimmath News on Saturday, 18 August 2018 | 18:26


കാസര്‍കോട്: സംസ്ഥാനത്തെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് എസ് വൈ എസ് സാന്ത്വനം വഴി യൂണിറ്റുകള്‍ സമാഹരിച്ച ഫണ്ട് ഞായറാഴ്ച സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും.  

രാവിലെ 10മണി മുതല്‍ ഒന്ന് വരെ ജില്ലാ സുന്നി സെന്ററില്‍ നടക്കുന്ന എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മിറ്റില്‍ ഫണ്ട് സമാഹരണത്തിനു പുറമെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂം തുറക്കും. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും സോണ്‍ പ്രസിഡന്റ് സെക്രട്ടറിമാരുമാണ് സ്‌പെഷ്യല്‍ മീറ്റില്‍ സംബന്ധിക്കുന്നത്.

ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ്് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ അധ്യക്ഷത വഹിക്കും.   

പടയൊരുക്കം, കര്‍മ സംഘം രൂപീകരണം, ടീം ഒലീവ്, സാന്ത്വനം തുടങ്ങിയ വിഷയങ്ങളില്‍ പഠനവും ചര്‍ച്ചയും നടക്കും. സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കും.

യൂണിറ്റുകളും സര്‍ക്കിളുകളും സമാഹരിച്ച നിധി ഞായറാഴ്ച ഉച്ചക്ക് മുമ്പായി ജില്ലാ സുന്നി സെന്‍രറില്‍ സംസ്ഥാന നേതാക്കളെ ഏല്‍പിക്കണമെന്ന് ജില്ലാ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved