Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ വാര്‍ഷിക സുദിനത്തില്‍ ജില്ലാ എസ് വൈ എസ് ഒരുക്കുന്ന ദേശരക്ഷാ വലയം ആഗസ്റ്റ് 15ന് (ബുധനാഴ്ച) വൈകിട്ട് നാല് മണിക്ക് ഉപ്പള കൈക്കമ്പ സി ഉസ്താദ് സ്‌ക്വയറില്‍ നടക്കു മെന്ന് ഭാരവാഹകള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 

    ജില്ലാ സോണ്‍, സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും 12 സോണുകളില്‍ നിന്ന് പ്രത്യേകം തെരെഞ്ഞെടുത്ത 500 അംഗ സ്വഫ്‌വ ടീമും   വലയത്തിന് നേതൃത്വം നല്‍കും. കര്‍ണാടക മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എസ് വൈ എസ് കര്‍ണാടക ജനറല്‍ സെക്രട്ടറി അബ്ദു റശീദ് സൈനി കക്കിഞ്ച എന്നിവര്‍  പ്രമേയ പ്രഭാഷണം നടത്തും .

     ജില്ലയിലെ 400 യൂണിറ്റുകളില്‍ നിന്നുള്ള നൂറു കണക്കിനു പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും നാം ഇന്ത്യക്കാര്‍ ഒരൊറ്റ ജനതയെന്ന സന്ദേശം കൂടുതല്‍ ദൃഢമാക്കുന്നതിനും റാലിയിലും വലയത്തിലും പ്രതിജ്ഞ പുതുക്കും. റാലി വൈകിട്ട് 3.30ന് കുക്കാര്‍  മസ്ജിദ് ആയിശയുടെ സമീപത്തു നിന്ന് ആരംഭിച്ച് ഉപ്പള കൈക്കമ്പയില്‍ സമാപിക്കും. തുടര്‍ന്ന് പ്രവര്‍ത്തകര്‍  ദേശരക്ഷാ വലയം തീര്‍ക്കും. 

      കേരള സംസ്ഥാനം ഗുരുതരമായ പ്രകൃതി ദുരന്തം അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തക്ര# ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും.                 
    ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഒരു വിധ്വംസക ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും എല്ലാ വിധ  തീവ്ര,- ഭീകര ചിന്തകള്‍ക്കെതിരെ രാജ്യത്തെ മതേതര സമൂഹം ഒന്നിച്ചു മുന്നേറണമെന്നുമുള്ള സന്ദേശമുയര്‍ത്തിപ്പിടിച്ചാണ്  ദേശരക്ഷാ വലയം സൃഷ്ടിക്കുന്നത്. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഒരു വിഭാഗമാളുകള്‍ക്ക് പൗരത്വം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ അത്തരം സങ്കുചിത നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധമുയരും. 
    
ജാതി, മത വര്‍ഗ്ഗ വൈവിധ്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളായിരിക്കണം നമ്മുടെ പ്രചോദനം. രാജ്യ താല്‍പര്യത്തിനപ്പുറം സങ്കുചിത, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ മതേതര സമൂഹം ഒറ്റപ്പെടുത്തണം. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമായ നാനാത്വത്തില്‍ ഏകത്വമെന്ന ഉന്നതമായ തത്വം ഉയര്‍ത്തിപ്പിടിച്ച് ഭരണഘടന അനുവദിച്ചു നല്‍കുന്ന സ്വാതന്ത്ര്യത്തെ അനുഭവിച്ച് ജീവിക്കാന്‍ ഓരോ പൗരനും അവസരം സൃഷ്ടിക്കുമെന്ന സന്ദേശം ഈ പരിപാടിയുടെ ഭാഗമായി എസ്.വൈ.എസ് സമൂഹത്തിന് നല്‍കുന്നുണ്ട്.

      സംസ്ഥാനത്ത് വയനാട് ഇടുക്കി ഒഴികെ പതിനാലു ജില്ലകളിലും എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം  ദേശരക്ഷാ വലയം നടക്കും.  

     യൂണിറ്റുകളില്‍ നിന്ന് പ്രത്യേക വഹനങ്ങളില്‍ വരുന്ന പ്രവര്‍ത്തകര്‍ ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് മഗംല്‍പാടി കുക്കാറില്‍  സംഗമിച്ച് പ്രകടനമായി കൈക്കമ്പ ജംക്ഷനില്‍ എത്തും.

     എസ് വൈ എസ് കാസര്‍കോട്  ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സഅദി പ്രാര്‍ത്ഥന നടത്തും.
   ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കേരള മുസിലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, സമസ്ത ജില്ലാ വര്‍ക്കിംദ് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ജബ്ബാര്‍ സഖാഫി പാത്തൂര്‍,  എസ് ജെ എം ജില്ലാ സെക്രട്ടറി  ജമാല്‍ സഖാഫി ആദൂര്‍, ഇബ്രാഹീം ഹാജി കുബണൂര്‍,   ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, ഹമീദ് സഖാഫി മേര്‍ക്കള, സ്വാദിഖ് ആവളം,  തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും.  

  പത്ര സമ്മേളനത്തില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ശാഫി സഅദി ഷിറിയ, മൂസ സഖാഫി കലത്തൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍,  സിദ്ദീഖ് ലത്തീഫി, ഇല്യാസ് കൊറ്റുമ്പ  സംബന്ധിച്ചു.   

Leave A Reply