Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , , » സമസ്ത കേരള സുന്നി യുവജന സംഘം കാസറഗോഡ് ജില്ലാ ദുബായ് കമ്മിറ്റിക്ക് നവ സാരഥികള്‍

സമസ്ത കേരള സുന്നി യുവജന സംഘം കാസറഗോഡ് ജില്ലാ ദുബായ് കമ്മിറ്റിക്ക് നവ സാരഥികള്‍

Written By Muhimmath News on Sunday, 5 August 2018 | 12:56


ദുബായ്: സമസ്ത കേരള  സുന്നി യുവജന സംഘം കാസറഗോഡ് ജില്ലാ ദുബായ് കമ്മിറ്റി ഇന്നെലെ ചേര്‍ന്ന ജനറല്‍ ബോഡി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി എം എ ചേറൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗം സയ്യിദ് യു പി എസ് തങ്ങള്‍ (മിനിസ്‌ട്രെയ്റ്റ് തങ്ങള്‍ ) ഉദ്ഘാടനം ചെയ്തു. മുനീര്‍ ബാഖവി തുരുത്തി ഉദ്‌ബോധന പ്രസംഗം നടത്തി. സയ്യിദ് ത്വാഹാ ബാഫഖി സഖാഫി പ്രാര്‍ത്ഥന നടത്തി. വാര്‍ഷിക റിപ്പോര്‍ട്ട് ശംസുദ്ധീന്‍ പുഞ്ചാവിയും വരവ് ചെലവ് കണക്ക് കരീം ഹാജി തളങ്കരയും അവതരിപ്പിച്ചു. റിട്ടേര്‍ണിംഗ് ഓഫീസറായി മുഹമ്മദലി  അഹ്‌സനി  തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശരീഫ് പേരാല്‍ സ്വാഗതവും   ബി എന്‍ എ ഖാദര്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
  
പുതിയ ഭാരവാഹികളായി പ്രസിഡന്റ്: മുനീര്‍ ബാഖവി തുരുത്തി, ജനറല്‍ സെക്രട്ടറി: ശംസുദ്ധീന്‍ പുഞ്ചാവി, ഫിനാന്‍സ് സെക്രട്ടറി: ശരീഫ്  പേരാല്‍ 
സംഘടനാകാര്യാ പ്രസിഡന്റ്: ഇബ്രാഹിം സഖാഫി തുപ്പക്കല്‍ 
ദഅവാകാര്യാ പ്രസിഡന്റ്: റസാഖ് സഅദി കൊല്ല്യം, സാന്ത്വനം പ്രസിഡന്റ്: മുനീര്‍ ഹിമമി കര്‍ണൂര്‍, പുബ്ലിക്കേഷന്‍ പ്രസിഡന്റ്: അഹമ്മദ് ഹാജി ചെട്ടുംകുഴി, സംഘടനാകാര്യാ സെക്രട്ടറി: ബി എന്‍ എ ഖാദര്‍ മൊഗ്രാല്‍, ദഅവാ കാര്യാ സെക്രട്ടറി: ഉമറുല്‍ ഫാറൂഖ് അഹ്‌സനി, സാന്ത്വനം സെക്രട്ടറി : അബ്ദുല്‍ റഹ്മാന്‍ കട്ട്‌നടുക്ക, പബ്ലിക്കേഷന്‍ സെക്രട്ടറി: അഷ്‌റഫ് മൗലവി പയ്യക്കി എന്നിവരെയും നാല്‍പത് അംഗ പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുത്തു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved