Wednesday, 29 August 2018

സംഘകരുത്ത് വിളിച്ചോതി എസ് വൈ എസ് കുമ്പള സോണ്‍ പടയൊരുക്കം സമാപിച്ചു


പുത്തിഗെ: സംഘടനാ തെരെഞ്ഞെടുപ്പും കേരള മുസ്ലിം യുവജന സമ്മേളനവും പ്രമേയമാക്കി കുമ്പള സോണ്‍ എസ് വൈ എസ് സംഘടിപ്പിച്ച  പടയൊരുക്കം സംഘകരുത്ത് വിളിച്ചോതി സമാപിച്ചു. സോണിലെ 40 ഓളം യൂണിറ്റുകളിലെ പ്രതിനിധികള്‍ ഒത്തു ചേര്‍ന്ന പ്രവര്‍ത്തക സംഗമം സംഘടനാ ചര്‍ച്ചകളാല്‍ സജീവമായി.  

കേരള മുസിലം യുവജന സമ്മേളനത്തിന് സോണ്‍തല കര്‍മ സംഗവും നേതൃ സഭയും രൂപീകരിച്ചു. സേവന രംഗത്ത് പുതിയ ചുവട് വെപ്പായി സര്‍ക്കിള്‍ തലങ്ങളില്‍ 33 അംഗങ്ങളുമായി  ടീ ഒലീവ് എന്ന പേരില്‍ സന്നദ്ധ സംഘത്തെ വാര്‍ത്തെടുക്കാന്‍ തീരുമാനമായി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളാണ് സോണ്‍  ചീഫ്. 

സോണ്‍ ജനറല്‍ സെക്രട്ടറി മൂസ സഖാഫി കളത്തൂരിന്റെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.   സോണ്‍ ഇ ഡി കോഡിനേറ്റര്‍  സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സോണ്‍ ഇ ഡി ചീഫ് താജുദ്ദീന്‍ മാസ്റ്റര്‍ സ്വാഗതവും ലത്തീഫ് കളത്തൂര്‍ നന്ദിയും പറഞ്ഞു. .  


SHARE THIS

Author:

0 التعليقات: