Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , , , » എസ് വൈ എസ് ദുതിതാശ്വാസനിധി സമാഹരണത്തില്‍ ആയിരങ്ങള്‍ കൈകോര്‍ത്തു; ഞായറാഴ്ച സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും.

എസ് വൈ എസ് ദുതിതാശ്വാസനിധി സമാഹരണത്തില്‍ ആയിരങ്ങള്‍ കൈകോര്‍ത്തു; ഞായറാഴ്ച സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും.

Written By Muhimmath News on Friday, 17 August 2018 | 18:16


കാസര്‍കോട്: എസ് വൈ എസ് ദുരിതാശ്വാസ നിധി സമാഹരണം ജില്ലയില്‍ വന്‍ജനകീയമായി. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് എസ് വൈ എസ് സാന്ത്വം വഴിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ആയിരങ്ങള്‍ കൈകോര്‍ത്തു. യൂണിറ്റുകളും കവലകളും കേന്ദ്രീകരിച്ചും ഗൃഹ സമ്പര്‍ക്കം നടത്തിയും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.

എസ് വൈ എസ് ജില്ലാ സോണ്‍ സര്‍ക്കിള്‍ യൂണിറ്റ് നേതാക്കള്‍ക്ക് പുറമ കേരള മുസിലിം ജമാത്തിന്റെയും എസ് എസ് എഫിന്റെയും പ്രവര്‍ത്തകര്തകര്‍  പങ്കാളികളായി

മഞ്ചേശ്വരത്ത് ജില്ലാ എസ് വൈ എസ് ഉപാധ്യക്ഷന്‍ സയ്യിദ് ജലാല്‍ തങ്ങള്‍,  ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, ബദിയടുക്കയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ്് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍,  ഉപ്പളയില്‍ ശാഫി സഅദി ഷ്‌റിയ, കുമ്പളയില്‍ മൂസ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കാസര്‍കോട്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദു റാസാഖ് സഖാഫി കോട്ടക്കുന്ന്, ഉദുമയില്‍ അഹമദ് മൗലവി, അശ്‌റഫ് കരിപ്പോടി, കാഞ്ഞങ്ങാട് അബ്ദു സത്താര്‍ പഴയകടപ്പുറം തൃക്കരിപ്പൂരില്‍ നൗഷാദ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സമാഹരണം ശനിയാഴ്ച പൂര്‍ത്തിയാക്കി യൂണിറ്റുകള്‍ സോണ്‍ കമ്മറ്റിയെ ഏല്‍പിക്കും. ഞായറാഴ്ച സംസ്ഥാന നേതാക്കള്‍ ജില്ലാ ഓഫീസില്‍ വെച്ച് സോണ്‍ സെക്രട്ടറിയില്‍ നിന്ന് ഏറ്റ് വാങ്ങും.   

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved