Monday, 20 August 2018

കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം


കാസര്‍കോട്: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് എസ് വൈ എസ് സാന്ത്വനം വഴി ജില്ലയില്‍ ധനന വിഭവ സമാഹരണം സജീവമാകുന്നു.

മഞ്ചേശ്വരം സോണ്‍ രണ്ടാമത് വിഹിതം  വിഹിതം സോണ്‍ നേതാക്കളായ ഹൈദര്‍ സഖാഫി, ഹസന്‍ കുഞ്ഞി, ഖലീല്‍ അഹ്‌സനി എന്നിവര്‍ ചേര്‍ന്ന്   ജില്ലാ ജനറല്‍ സെക്രട്ടറി  പാത്തൂര്‍ മുഹമ്മദ് സഖാഫിയെ ഏല്‍പിച്ചു.  കാസര്‍കോട് സോണ്‍ നേതാക്കളില്‍ രണ്ടാമത് വിഹിതം കണ്‍ട്രോളര്‍ അബ്ദു റസാഖ് സഖാഫി സ്വീകരിച്ചു.

ചൊവ്വാഴ്ചയും പെരുന്നാല്‍ ദിവസവും  കൂടി പ്രവര്‍ത്തകര്‍ കര്‍മ രംഗത്തിറങ്ങി സമാഹരണം ഊര്‍ജിതമാക്കും.

എസ് വൈ എസ് പ്രഖ്യാപിച്ച ദുരിതാശ്വാസ നിധിയിലേക്ക് വന്‍തോതില്‍ കാരുണ്യ പ്രവാഹമാണ് നടക്കുന്നത്. ഇതിനകം രണ്ട് ലോഡ് സാധനങ്ങള്‍ ജില്ലയില്‍ നിന്ന് വയനാട് മാനന്തവാടിയിലെത്തി. ജില്ലാ സുന്നി സെന്ററിലെ കണ്‍ട്രോള്‍ റൂം അബ്ദു റസാഖ് സഖാഫി കോട്ടക്കുന്നിന്റെ നേതൃത്വത്തില്‍ സജീവമായി. ഉപ്പള മഞ്ചേശ്വരം  ഭാഗത്തു നിന്ന് ലഭിക്കുന്ന വിഭവങ്ങള്‍ ഏകോപിച്ച് ജില്ലാ കണ്‍ട്രോള്‍ റൂമിലെത്തിക്കുന്നതിനായി ഉപ്പള യൂത്ത് സ്‌ക്വയറിനോട് ചേര്‍ന്ന് എസ് വൈ എസ് ദുരിതാശ്വാസ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ സാന്ത്വനം സെക്രട്ടറി ശാഫി സഅദി ഷിറിയ ചുമതല വഹിക്കുന്നു.


SHARE THIS

Author:

0 التعليقات: