Latest News :
സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചു
Home » , , , » എസ് വൈ എസ് ദേരക്ഷാവലയത്തിന് നാടൊരുങ്ങന്നു, ഉപ്പളയില്‍ 150 അംഗ സ്വാഗത സംഘം

എസ് വൈ എസ് ദേരക്ഷാവലയത്തിന് നാടൊരുങ്ങന്നു, ഉപ്പളയില്‍ 150 അംഗ സ്വാഗത സംഘം

Written By Muhimmath News on Friday, 3 August 2018 | 19:58


ഉപ്പള: ഈ മാസം 15ന് ഉപ്പളയില്‍ ജില്ലാ എസ് വൈ എസ് നടത്തുന്ന ദേശരക്ഷാ വലയത്തിന്റെ പ്രചാരണം ശക്തമാവുന്നു.  ഉപ്പള യൂത്ത് സ്‌ക്വയറില്‍ നടന്ന ബഹുജന സംഗമത്തില്‍ 150 അംഗ സ്വാഗത സംഘത്തിനു രൂപം നല്‍കി. 
   
കണ്‍വെന്‍ഷന്‍ എസ് വൈ എസ് സോണ്‍ പ്രസിഡന്റ് സിദ്ദീഖ് സഖാഫിയുടെ  അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സഅദി ഉദ്ഘാടനം ചെയ്തു.  സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി മുഖ്യ പ്രഭാഷണം നടത്തി.
  
     
ജില്ലാ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍,  ശാഫി ശഅദി ഷിറിയ, എം പി മുഹമ്മദ് മണ്ണം കുഴി, മുഹമ്മദ് ഹാജി ബന്തിയോട്, മുഹമ്മദ് സഖാഫി തോക്കെ, റഹീം സഖാഫി ചിപ്പാര്‍, സ്വാദിഖ് ആവളം തുടങ്ങിയവര്‍ പ്രസംഗിച്ചു.  
   
സ്വാഗ സംഘം ഭാരവാഹികളായി എസ് കെ അബ്ദുല്ല ഹാജി (ചെയര്‍മാന്‍) ഇബ്രാഹീം ഹാജി, അബ്ബാസ് ഹാജി ഉപ്പള, മുഹമ്മദ് എം പി മണ്ണംകുഴി, കെ എം അബ്ദുല്ല ഹാജി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, മുഹമ്മദ് സഖാഫി തോക്കെ (വൈ. ചെയര്‍) സിദ്ദീഖ് സഖാഫി ബായാര്‍ (ജനറല്‍ കണ്‍വീനര്‍) അനസ് സിദ്ദീഖി, സ്വാദിഖ് ആവളം, നിയാസ് സഖാഫി, ലത്തീഫ് സഖാഫി (കണ്‍വീനര്‍) ഹമീദ് ഹാജി കല്‍പന (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

വിവിധ സബ് കമ്മറ്റി കണ്‍വീനര്‍മാരായി യൂസുഫ് സഖാഫി, റസാഖ് മദനി (പ്രചാരണം), ഉമര്‍ മദനി, അബ്ദു റഹ്മാന്‍ മില്‍മ (സ്വീകരണം)ഹസന്‍ അഹ്‌സനി, മൂസ സഖാഫി പൈവളിഗെ (സബ്ദം, സജ്ജീകരണം)



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved